ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം (ലേഖനം)
രോഗപ്രതിരോധം
രോഗം വന്നതിനു ശേഷം ചികിത്സിക്കുക എന്നതാണ് നമ്മളിൽ പലരുടെയും രീതി. എന്നാൽ തക്കസമയത്ത് ഉള്ള രോഗപ്രതിരോധനടപടികൾ ,വ്യക്തിശുചിത്വം,പരിസരശുചിത്വം,പോഷകസമൃദ്ധമായ ആഹാരം, നിത്യേനയുള്ള വ്യായാമം എന്നിവയിലൂടെ ഇന്ന് വ്യാപകമായി കാണുന്ന 85 ശതമാനം വരെ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും .വ്യക്തിശുചിത്വം പാലിക്കൽ ,പരിസരം വൃത്തിയായി സൂക്ഷിക്കൽ ,പതിവായ വ്യായാമം,ശരിയായ ആഹാരക്രമം എന്നീ കാര്യങ്ങൾ കുട്ടിക്കാലത്തുതന്നെ വളർത്തി എടുക്കേണ്ട ശീലമാണ്.ചെറുപ്പകാലങ്ങളിലെ ശീലം മറക്കുമോ മാനുഷനുള്ള കാലം എന്ന പഴമൊഴി വളരെ ശരിയാണ്. ശ്വസിക്കുന്ന വായു ,വെള്ളം ,ഭക്ഷണം,പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരുവിധം സാംക്രമിക രോഗങ്ങളെ പേടിക്കാതെ ജീവിക്കാം.വീടിന്റെ പരിസരങ്ങളിൽ മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്.ചപ്പുചവറുകൾ ,പച്ചക്കറി അവശിഷ്ടങ്ങൾ,ബാക്കിവരുന്ന ഭക്ഷണസാധനങ്ങൾ എന്നിവ വീട്ടിലെ ചെടികൾക്കും കമ്പോസ്റ്റ്റിലും നിക്ഷേപിക്കാം.പാതയോരത്ത് മാലിന്യം നാം നിക്ഷേ പിക്കാറുണ്ട് .ഇത് നമ്മുടെ പരിസരം നാം തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്.അതുപോലെ തന്നെ നാം ഇന്ന് നിത്യവും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്.പരമാവധി നാം ഇതിന്റെ ഉപയോഗം കുറയ്ക്കണം .പ്ലാസ്റ്റിക് നാം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. നല്ല ആരോഗ്യത്തിന് വ്യക്തിശുചിത്വം ഏറ്റവും അത്യാവശ്യമായ ഘടകമാണ്.അതിനാൽ എല്ലാ ദിവസവും കുളിക്കുകയും കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം .എന്നും രാത്രി ഉറക്കത്തിന് മുൻപും രാവിലെ ഉറക്കത്തിന്ശേഷവും ദന്തശുദ്ധി വരുത്തണം . ഭക്ഷണത്തിന് ശേഷം വായ് കഴുകിവൃത്തിയാക്കണം.എല്ലാ ദിവസവും കൃത്യസമയത്ത് മലവിസർ ജനം ചെയ്യുന്നത് ശീലമാക്കാം.പൊതുസ്ഥലങ്ങളിലും വീട്ടുമുറ്റത്തും തുപ്പുന്ന ശീലം ഉപേക്ഷിക്കുക.ക്ഷയരോഗം പ്രധാനമായി പകരുന്നത് കഫത്തിലൂടെയാണ്.ചുമയ്ക്കുമ്പോഴും കോട്ടുവായ് ഇടുമ്പോഴും വാ കൈകൊണ്ടോ തൂവാല കൊണ്ടോ മറച്ച് പിടിക്കണം.ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കുക.ആർത്തവകാല ശുചിത്വം പാലിക്കുക.
ആഹാരത്തിലും വേണം ശ്രദ്ധ.
വ്യായാമം ശീലമാക്കുക. രോഗങ്ങളെ പ്രതിരോധിയ്ക്കാൻ രോഗ പ്രതിരോധശേഷി കൂടിയേ തീരു.രോഗ പ്രതിരോധശേഷി നേടേണ്ടത് ആദ്യം സൂചിപ്പിച്ച പല തരം കുറവുകളെ ഇല്ലാതാക്കിക്കൊണ്ടാണ്. ഇത്തരം കുറവുകൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടായാൽ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാനാകും. ആ നിലയിലേയ്ക്ക് സമൂഹം ഉയരേണ്ടത് അത്യാവശ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ