ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/മൂന്നാം ലോക മഹായുദ്ധം
മൂന്നാം ലോക മഹായുദ്ധം
മനുഷ്യന്റെ സമാധാനത്തിന് കേടുണ്ടാക്കിയ ഒരു മഹാമാരി ആണ് കോവിഡ് 19. പോസിറ്റീവ്-സെൻസ് സിംഗിൾ-സ്ട്രാൻഡഡ് ആർഎൻഎ ജീനോം,ഹെലിക്കൽ സമമിതിയിൽ ന്യൂക്ലിയോകാപ്സിഡ് ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ നിഡോവൈറസ് എന്ന നിരയിലെ കൊറോണ വൈരിഡി കുടുംബത്തിലെ ഓർത്തോ കൊറോണ ഉപകുടുംബത്തിലേതാണ്.നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂക്ഷ്മജീവി ലോകത്തെ ഒന്നടങ്കം കീഴടക്കിയ കഥ ഈ തലമുറയിൽ ഒരു ഓർമ്മയായി ഇരിക്കട്ടെ. അതോടെ മനുഷ്യനാണ് ഈ ലോകത്തിൻ്റെ അധികാരി എന്ന സ്വാർത്ഥതാ മനോഭാവം ഇല്ലാതാകട്ടെ .സ്വാർത്ഥത കൊണ്ട് ഉദ്ദേശിക്കുന്നത് വൈറസുകൾ, പക്ഷിപ്പനി, സാർസ് എന്നിവ പൊതുവേ വന്യജീവികളിൽ ആണ് കാണപ്പെടുന്നത് എന്നാൽ വികസനത്തിന്റെ പേരിൽകാടുനശിപ്പിക്കുമ്പോൾ വന്യ ജീവികൾ വാസസ്ഥലം നഷ്ടപ്പെട്ട് നാട്ടിലിറങ്ങുന്നു.ഇതുവഴി നമുക്ക് ഈ രോഗം പിടിപെടുന്നു. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ജീവിക്കണം എന്ന മനോഭാവം എല്ലാവരിലും വളരണം അപ്പോൾ സ്വാർത്ഥത മനോഭാവം താനേ കുറയും ആദ്യമായി കോറോണ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. അദ്ദേഹത്തിന് കൊറോണ പിടിപെട്ടത് മൃഗത്തിൽ നിന്നാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതേ രോഗലക്ഷണവുമായി വന്നവർക്ക് ഈ വ്യക്തിയുടെ സമ്പർക്കം മുഖേനയാണ് രോഗം വന്നത് എന്ന് കണ്ടെത്തി .കൊറോണ കുടുംബത്തിലെ ആറ് വൈറസുകളെ പറ്റിയേ രോഗ വിദഗ്ധർക്ക്അറിയുമായിരുന്നുള്ളൂ.എന്നാൽ ഏഴാമത് ഒരു വൈറസുണ്ട് എന്ന് ഇദ്ദേഹത്തിന്റെപരിശോധനാ ഫലത്തിലൂടെ കണ്ടെത്തി. ഇപ്പോൾ കേരളത്തിലും കോവിഡ്19 വന്നിരിക്കുകയാണ്.(ഈ കൊറോണ കാലത്ത് നമുക്കും ചില പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാം)
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ