ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayeshndh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ വ്യക്തിശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ വ്യക്തിശുചിത്വം -->

നമുടെ നാട് മാത്രമല്ല ലോകം തന്നെ ഇന്ന് വളരെ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സർക്കാരും ആരോഗ്യ വകുപ്പും കൊറോണ ഭീഷണിയിൽ അതീവ ജാഗ്രതയിലാണ്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സാങ്കേതിക വിദ്യയെ അതിക്രമിച്ച് ലോകത്തെ ഏറ്റവും ചെറിയ സൂക്ഷ്മമായ രോഗാണുക്കൾ മാനവരാശിക്കു മീതെ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് ഭീഷണിപ്പെടുത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നമുക്ക് വേണ്ടത് പൂർണ്ണമായ ജാഗ്രതയാണ്. അതോടൊപ്പം ശ്രദ്ധയോടെയുള്ള അച്ചടക്കവും ചിട്ടയുമുള്ള ജീവിതശൈലികൾ വളർത്തിയെടുക്കുക. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആഹാരരീതിയും വ്യായാമവും നമുക്ക് അത്യാവശ്യമാണ്. ആവശ്യത്തിന് ശുദ്ധമായ വെള്ളം കുടിക്കുക. നമുക്ക് നല്ലൊരു ജീവിതരീതി പടുത്തുയർത്തുന്നതിന് കൃത്യമായ ചിട്ടകളും ക്രമീകരണങ്ങളും ഉണ്ടാവണം. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ‍ ക്ലാസ്സുകൾ, പരീക്ഷകൾ, യാത്രയയപ്പുയോഗങ്ങൾ, ഉത്സവങ്ങൾ, കല്യാണങ്ങൾ തുടങ്ങി എല്ലാറ്റിനും ഉപാധികളോടെയുള്ള നിയന്ത്രണങ്ങളിലൂടെയാണ് ഓരോ ദിവസവും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പൂർണ്ണമായ ജാഗ്രതയോട് കൂടി നമുക്കും കൊറോണ വൈറസിനെ പിടിച്ചു നിർത്താമെന്ന് പ്രത്യാശിച്ചുകൊണ്ട് എല്ലാ കൂട്ടുകാരോടും ഒരിക്കൽ കൂടി സമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കി പൂർണ്ണമായ ജാഗ്രതയോടു കൂടി അധികാരികളുടെ നിർദേശങ്ങൾ പൂർണ്ണമായി അനുസരിച്ചുകൊണ്ട് ജാഗ്രത പുലർത്തണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

ഷെൽമിയ പി
9 B ജിഎച്ച്എസ്എസ് പോരൂർ, ചെറുകോട്
വണ്ടൂർ ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]