സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ത്രിവിധ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ത്രിവിധ ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ത്രിവിധ ശുചിത്വം

ശുചിത്വം മനുഷ്യർക്ക് അത്യാവശ്യമാണ്. ദേഹശുചിത്വം, പരിസരശുചിത്വം എന്നിവയോടൊപ്പംതന്നെ അത്യാവശ്യമായമറ്റൊരു ശുചിത്വമാണ് വിവരശുചിത്വം. ഇത് വളരെ കാര്യമായിട്ടെടുക്കേണ്ട ഒന്നു തന്നെയാണ്. വിവരസാങ്കേതികവിദ്യ ആധുനികസൗകര്യങ്ങളോടെ മനുഷ്യന്റെ മുൻപിൽ ഇന്ന് ലബ്യമാണ്. സോഷ്യൽ മീഡിയാസ് ഏറ്റവുമധികം ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ വിവരശുചിത്വം പാലിക്കാൻ നാം വളരെയധികം ശ്രദ്ധക്കണം. പത്രങ്ങളിൽ നാം വെളളം ചേർക്കാത്ത വാർത്ത കിട്ടാൻ ആഗ്രഹിക്കുന്നതുപോലെ സ്മാർട്ട് ഫോണുകളിൽ വരുന്ന വാഡ്സ്അപ് സന്ദേശങ്ങൾ വളരെ ശുദ്ധമായിരിക്കണം എന്ന് നമുക്ക് നിർബന്ധമുണ്ട്. വായനക്കാരന് ഒരുതരത്തിലും ആശയക്കുഴപ്പമുണ്ടാക്കുന്നതാകരുത് സന്ദേശങ്ങൾ. വാർത്തകൾ തോന്നിയപോലെ വ്യാഖ്യാനിക്കില്ല എന്ന് നമുക്ക് പ്രതിഞ്ജയെടുക്കാം. അതോടൊപ്പംതന്നെ വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യുകയില്ല എന്ന് നമുക്ക് തീരുമാനമെടുക്കാം.വ്യജവാർത്ത പ്രചരിപ്പിക്കുന്നവരെ അതിൽനിന്ന് പിൻതിരിപ്പിക്കാൻ ഒരു വിദ്യർത്ഥി എന്ന നിലയിൽ എന്നാലാവുന്നതെല്ലാം ഞാൻ ചെയ്യും. ഇത് സമുഹത്തോടുളള നമ്മുടെ ഉത്തരവാദിത്വമാണെന്ന് മറക്കാതിരിക്കാം.

അബിയ കാർമ്മൽ
8 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം