അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/നമ്മുടെ സർക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ സർക്കാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ സർക്കാർ

 നാം ഏവർക്കും അറിയാം ഇന്ന് ഈ കാലഘട്ടം കടന്ന് പോകുന്നത് വളരെയേറെ പ്രശ്നങ്ങളിലൂടെ യാണ് എന്ന്. ലോകം മുഴുവനും ഒരു അതിജീവനത്തിന്റെ സമയമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അതിജീവനം പലഘട്ടങ്ങളിലായി നമ്മെ വേട്ടയാടി കൊണ്ടിരിക്കുന്നു. പക്ഷേ തളരാതെ മുന്നോട്ട് പോകാൻ കഴിയുന്നൂ എന്നത് ഒരു പക്ഷേ സർക്കാരിന്റെ നല്ലൊരു കൂട്ടായ്മയും പ്രവർത്തനവും തന്നെയാണ്. മഹാമാരിയായ നിപ നമ്മുടെ നാട്ടിൽ പ്രത്യക്ഷപ്പെട്ടു . ഇന്ന് കൊറോണവ്യാപനം നടന്ന ചൈനയെ വച്ച് നോക്കുകയാണെങ്കിൽ കേരളം എത്ര ഭംഗിയായിട്ട് ഇവിടെ വച്ച്. ഒരു ജില്ല , ഒരു താലുക്കിനകത്തിട്ട് നിപയെ പിടിച്ചു കെട്ടി. അപ്പോൾ ഏത് ലോകരാഷ്ട്രങ്ങളുടെ മുന്നിലും തല ഉയർത്തി നിൽക്കാവുന്ന ഒരു സംസ്ഥാനം തന്നെയാണ് നമ്മുടെ കേരളം. മാത്രമല്ല കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിൽ ഉണ്ടായ പ്രളയം . ഒന്നോ രണ്ടോ ജില്ലകൾ ഒഴിച്ചു ബാക്കി അത്രയും മുക്കി കളഞ്ഞില്ലേ . പക്ഷേ അവിടെ കേരളം അതി ജീവിച്ചു. സങ്കടങ്ങൾ ഉയർത്തെഴുന്നേൽപ്പിനുള്ള സമയമാണ്. കരയാനുള്ളതല്ല പകച്ച് പോയിട്ട് കാര്യമില്ല ധീരമായി നേരിടേണ്ടതാണ് എന്ന് കേരളം മറ്റ് ലോകരാജ്യങ്ങളെ പോലും പഠിപ്പിക്കുന്ന ഒരു കാലമാണ് സംജാതമായിരിക്കുന്നത്. ജനുവരി ആദ്യവാരത്തോട് കൂടി തന്നെ ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് കേരളത്തിൻ കൊറോണ സ്ഥിരീകരിച്ചു അന്നുമുതൽ നമ്മൾ ജാഗരൂകരാണ്. പിന്നെ ഇറ്റലിക്കാർ ശേഷം ഗൾഫ് നാടുകളിൽ നിന്നും വന്നവർ . ഒരു സാമൂഹിക വ്യാപനത്തിന് ഇടം കൊടുക്കാതെ എല്ലാം അതിജീവിച്ച് ഇങ്ങനെ ഈ രോഗത്തെ വരുതിയിൽ നിർത്താൻ കഴിയുന്നു എന്നത് ചില്ലറ കാര്യമല്ല. വിശേഷിച്ചും അനുസരിക്കാനറിയാത്ത നമ്മുടെ ജനതയെ അനുസരിപ്പിച്ചും അനുനയിപ്പിച്ചും കേരളം മുന്നോട്ട് പോകുന്നത് കാണുമ്പോൾ ശരിക്കും കേരളം ഇപ്പോഴാണ് ദൈവത്തിന്റെസ്വന്തം നാടായത് എന്ന് പറയേണ്ടിവരുന്നു, ഇത്രയേറെ ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധപതിപ്പിക്കുന്ന , വേണ്ടത്ര സംരക്ഷണം കിട്ടുന്ന ഒരു നാട് ഏതാണ് ഉള്ളത്. ബുദ്ധിയും ശ്രദ്ധയും മുൻകരുതലും കാര്യപ്രാപ്തിയും ഒരു പോലെ ഉപയോഗിച്ച് ഇങ്ങനെ ഈ മഹാമാരിയെ പിടിച്ച് നിർത്താൻ കേരളത്തിനെ നമ്മുടെ സർക്കാരിനെ കഴിയൂ എന്നത് മറ്റൊരു ചിന്തയില്ലാതെ നമ്മൾ അംഗീകരിക്കേണ്ട കാര്യമാണ്. എന്റെ മക്കൾ അമേരിക്കയിലാണ് , കാനഡയിലാണ് വിദേശത്താണ് എന്ന് വീമ്പുപറഞ്ഞിരുന്നവരൊക്കെ ഇന്ന് എന്റെ കുഞ്ഞ് കേരളത്തിൽ ജീവിച്ചാൽ മതിയായിരുന്നു എന്ന് ചിന്തിക്കേണ്ടിവന്നിരിക്കുന്നു. ആനയെ കൊല്ലാനുള്ള ശേഷി ഉറുമ്പിനുണ്ട് എന്ന് പറയും പോലെ . വൻമഹാമാരിയായ കൊറോണയെ ഇതുവരെയും നാം കയ്യിലൊതുക്കിയിരിക്കുന്നത്. അതിന് ഇനിയും നമ്മൾ നമ്മുടെ സർക്കാരിനൊപ്പം ഉണ്ടാകുമെന്ന് ദൃഢപ്രതി‍ജ്ഞയോടെ ................

വീട്ടിലിരിക്കൂ സുരക്ഷിതരാകൂ. ഒപ്പം നമ്മുടെ നാടിനെ സംരക്ഷിക്കൂ
 

ദേവവ്രതൻ ജോയ്
10 അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം