ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പേമാരി പെയ്‍തിറങ്ങിയപ്പോൾ
പേമാരി പെയ്‍തിറങ്ങിയപ്പോൾ
പ്രകൃതി പ്രതിഭാസങ്ങൾ പ്രകൃതിയുടെ തന്നെ സവിശേഷതയാണ്. ഭൂകമ്പം,അഗ്നിപ൪വ്വത,സ്‍ഫോടനങ്ങൾ,സുനാമി,കടൽക്ഷോഭം,കൊടുങ്കാറ്റ്,പേമാരി,കൊടുംവരൾച്ച എന്നിവ അവയിൽ ചിലതാണ്. 2004 ഡിസംബ൪ 26-ാം തീയതി ഉണ്ടായ സുനാമി നമ്മുടെ ഓ൪മ്മയിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല നുറടിയിലധികം പൊങ്ങിവന്ന തിരമാലകൾ കടലോരങ്ങളെ വിഴുങ്ങി .പതിനാല് രാജ്യങ്ങളെ ബാധിച്ച ഈ സുനാമിയിൽ ഏകദേശം രണ്ട് ലക്ഷത്തോളം പേ൪ മരിച്ചു പതിനായിരം പേ൪ ഇന്ത്യയിൽ മാത്രം മരിച്ചു എന്നാൽ 2018-ലെ പ്രളയം എല്ലാവരുരം നേരിട്ടനുഭവിച്ചു അതിശക്തമായ മഴയെത്തുട൪ന്ന് അസാധരണമാം വിധം വെള്ളപ്പൊക്കമുണ്ടായി ജനങ്ങൾ തങ്ങളുടെ വാസസ്ഥലം വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു ഇതോടൊപ്പം നമ്മൾ പല അസാധാരണമായ കാഴ്ചകളും കണ്ടു .കേരളത്തിൽ പ്രതിവർഷം ലഭിക്കുന്നത് 3000 മില്ലിലിറ്റർ മഴയാണ്.ഇതിൽ 90% തെക്കുപടിഞ്ഞാറൻ വടക്കുകിഴക്കൻ മൺസൂണിലൂടെ ആറുമാസം കൊണ്ടാണ് പെയ്യുന്നത്.സാധാരണയിൽ കവിഞ്ഞ മഴയാണ് 2018 ജൂൺ മാസത്തിനും ആഗസ്റ്റ് 18 നും ഇടയിൽ ഉണ്ടായത്. ഒരുപാട് ഓർമപ്പെടുത്തലുകളുമായാണ് ഓരോ പ്രളയവും കടന്നുപോകുന്നത്.വ്യാപകമായ കുന്നിടിക്കൽ,പാറപൊട്ടിക്കൽ,നദികളിലെ മണലൂറ്റൽ എന്നിവ പരിസ്ഥിതി ആഘാതങ്ങൾക്ക് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഇടപെടലുകളും നിർമാണപ്രവർത്തനങ്ങളും നമ്മുടെ പ്രകൃതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഇടയായി.വീട്ടുവളപ്പിലെ ചുറ്റുമതിലുകൾ പ്രളയകാലത്ത് വാഹനങ്ങളുടെ മാത്രമല്ല രക്ഷാപ്രവർത്തകരുടെ സ്വതന്ത്ര സഞ്ചാരത്തെയും തടസപ്പെടുത്തി.സിമന്റ് കൊണ്ടുള്ള മതിലുകൾക്ക് പകരം ജൈവവേലികളെക്കുറിച്ച് ആലോചിക്കാനുള്ള സമയമായി.പ്രളയകാലത്ത് നഷ്ടങ്ങൾ.രൂക്ഷമാകുന്നതിനുള്ള പ്രധാനമായ കാരണം നദീതടങ്ങൾ കയ്യേറിയുള്ള നിർമാണപ്രവർത്തനങ്ങളങ്ങളാണ്.നദികളുടെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പടുത്തുകയും അവിടെ വസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും ഭീക്ഷണിയാവുകയും ചെയ്യുന്നത് പ്രളയകാലത്ത് നാം കണ്ടതാണ്.നമ്മുടെ സ്വാഭാവിക പരിസ്ഥിതിക്ക് വലിയ കോട്ടം സംഭവിക്കാതെ തന്നെ വികസന പ്രവർത്തനങ്ങൾ നടത്താനുള്ള അറിവും കഴിവും കേരളീയ ജനതയ്ക്കുണ്ട്.അത്തരത്തിലുള്ള സംസ്കാരം വളർന്നു വരുന്നത് പ്രകൃതിപ്രതിഭാസങ്ങൾ വലിയ ദുരന്തങ്ങൾ ആയി മാറ്റാതിരിക്കാൻ നമുക്കാവും.പുതിയൊരു വികസന സങ്കൽപം വൾത്തി നവകേരള സൃഷ്ടിക്കായി നമുക്ക് കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ