ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം
എന്റെ പൂന്തോട്ടം
എന്റെ വീട്ടിൽ എനിക്ക് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. സ്കൂളിൽ പോകുന്ന സമയത്ത് പൂന്തോട്ടത്തെ നന്നായി നോക്കാനും കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് സ്കൂൾ നേരത്തെ പൂട്ടിയത്. സാധാരണ വേനലവധിക്ക് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിൽ പോയി കൂട്ടുകാരുമൊത്ത് കളിച്ചു രസിച്ചു നടക്കുകയായിരുന്നു പതിവ്. പക്ഷേ ഈ പ്രാവശ്യം പുറത്തിറങ്ങാനും സാധിക്കുന്നില്ല. പോകാൻ കഴിഞ്ഞില്ലെങ്കിലും വിഷമം തോന്നുന്നില്ല. വാടിക്കരി ഞ്ഞുനിന്ന എന്റെ പൂന്തോട്ടത്തെ പാരിപാലിച്ചു സമയം ചെലവഴിക്കാൻ തീരുമാനിച്ചു. ചെടിക്കൊക്കെ വെള്ളമൊഴിച്ച്, ചെടിക്കു ചുറ്റും വൃത്തിയാക്കി അങ്ങനെ വീട്ടിൽ തന്നെ ചിലവഴിച്ചു. ഇപ്പോൾ അതെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. ഹായ് എന്തു രസം. പ്രകൃതിയെ സ്നേഹിക്കാനുള്ള ഒരവസരം എനിക്ക് കിട്ടി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- നെയ്യാറ്റിൻകര ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ