ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. കൂടെ കൂടെ കൈകൾ നന്നായി സോപ്പിട്ട് കഴുകുക ,ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക; വയറിളക്കരോഗങ്ങൾ, വിരകൾ,കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. പൊതു സമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകണം.കൈയുടെ മുകളിലും വിരലിനിടയിലും എല്ലാം തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും ഉരച്ച്കഴുകുന്നതാണ് ശരിയായ രീതി. ഇതുവഴി കൊറോണ പോലെയുള്ള വൈറസുകളേയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ കീഴടക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. നിശ്വാസ വായുവിലെ രോഗങ്ങളെ തടയുവാനും അതുവഴി മറ്റുള്ളവർക്ക് രോഗം പകരാതിരിക്കുവാനും ഇത് സഹായിക്കും. വായ,കണ്ണ്,മൂക്ക് എന്നിവ കഴിവതും സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക;കഴിയുന്നതും വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കി ഉപയോഗിക്കുക. സൂര്യപ്രകാശം ഏറ്റവും ഫലപ്രദമായ അണുനാശിനി ആണ്. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗങ്ങളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ലുതേക്കുക. ദിവസവും നന്നായി തേച്ചു കുളിക്കുന്നതിലൂടെ ത്വക്ക് രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും. ശുചിത്വം നമ്മുടെ ജീവിതചര്യയായി മാറുമ്പോൾ രോഗങ്ങൾ നമ്മളിൽ നിന്ന്അകന്നു നിൽക്കും. അതിനാൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുവാൻ നമുക്കേവർക്കും ശ്രദ്ധിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ