Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിയുടെ തേങ്ങൽ
പൂരം കടന്നു പോയ് ഞാനറിഞ്ഞില്ലൊന്നും
പൂവെന്നിടണം എന്ന അമ്മയോടാരാഞ്ഞു,
കാമനെ ആക്കണ്ടെ, പൂ പറിക്കാൻ പോട്ടേ,
ആഘോഷമില്ലോമനേ, കൊറോണയല്ലേ....
ഞാനൊന്നു തേങ്ങി ആരാണ് കൊറോണ?
രാത്രി വരുമോ അമ്മേ പേടിപ്പിക്കുമോ?
സംശയം നൂറായി, ആധിയായി എനിക്ക്
അപ്പം ചുടുന്നുണ്ടോ? കണിക്കൊന്ന വേണോ
അച്ഛൻ അമ്മയോട് തേങ്ങലായ് ചോദിച്ചു
പൂരമില്ലല്ലോ, വിഷുവില്ലല്ലോ, നാടാകെ തേങ്ങി കരയുന്ന നേരത്ത്
ആരാണമ്മേ കൊറോണ ?എന്നെയും കൊണ്ടു പോകുമോയെന്ന് ഉണ്ണി ചോദിച്ചു .
നാടിനെയാകെ ഒന്നായ് വിഴുങ്ങുവാൻ നേരം നോക്കാതെ
വരുന്ന വ്യാധിയാണുണ്ണീ കൊറോണ പേടിക്കേണ്ട ഉണ്ണീ .
കരുതലാണ് വേണ്ടത്.. നന്നായ് കുളിക്കണം, നന്നായ് കൈ കഴുകണം,
വീട്ടിലിരിക്കണം, കരുതലോടെ ..
കേരളമാണുണ്ണീ പേടിക്കേണ്ട നാം.
മേലധികാരികൾ പറയുന്ന കേൾക്കണം
പുറത്തിറങ്ങാതെ നാം വീട്ടിലിരിക്കണം
നമ്മൾക്കു വേണ്ടി പൊരുതുന്ന മാലാഖമാർ
രാപകലില്ലാതെ കഷ്ടപ്പെടുന്നു പോലീസുകാർ
അങ്ങനെ നമ്മളൊന്നിച്ചാൽ തുരത്താം കൊറോണയേ...
നാട് കടത്തിടാം കൊറോണയേ..
യദുരാഗ്
6-B class
GHS pacheni
|