ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ചിന്തകൾ -ബാവലിപ്പുഴയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ചിന്തകൾ - ബാവലിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ചിന്തകൾ - ബാവലിപ്പുഴയുടെ ആത്മകഥ


വയനാടൻ ചായച്ചെടികൾ പച്ച നിറം കൊടുത്ത ചെറു കുന്നുകൾക്കിടയിൽ നീരുറവയായി ജനിച്ച് കൊച്ച് അരുവിയായി പാൽച്ചുരത്തുവെച്ച് കണ്ണൂർ ജില്ലയിൽ പ്രവേശിച്ച് ബാവലിപ്പുഴ ആയി ഞാൻ നിങ്ങളുടെ മുമ്പിൽ എത്തുകയാണ്.

കൊട്ടിയൂരിലും കേളകത്തും മനുഷ്യർ കുടിയേറി വരുന്നതിനു മുമ്പേ ഞാൻ ഈ നാടിനെ ഹരിതാഭം ആക്കി. കുടിയേറ്റ കാലം മുതൽ നിങ്ങളുടെ കിണറുകളിൽ കുടിവെള്ളം ആയും കൃഷിയിടങ്ങളിൽ നീർച്ചാലുകളായും ഞാൻ ജലസമൃദ്ധി നൽകി നൽകി. എൻറെ കൈവഴിയായി ഇരുവശങ്ങളിലുമുള്ള മലകളിൽ നിന്നും അനേകം തോടുകൾ ഈ നാടിനെ പൊന്നണിയിച്ചു. പക്ഷേ പിന്നീട് വന്ന തലമുറ എന്നെ ചൂഷണം ചെയ്യാനും മലിനമാക്കാനും തോടുകളെ ഇല്ലാതാക്കാനും ആരംഭിച്ചു. ഇന്ന് ഞാൻ മെലിഞ്ഞുണങ്ങി മുഴുവൻ പരിക്കുകളുമായി ഒഴുകുകയാണ് ഇത് എങ്ങനെ സംഭവിച്ചുവെന്നല്ലേ....

തണ്ണീർത്തടങ്ങളും വനങ്ങളും നശിപ്പിച്ചു, അമിതമായ കൃഷിയും കോൺക്രീറ്റ് വൽക്കരണവും നാടിനെ വരണ്ടതാക്കി. ഓരോ വീടുകളിലെയും സ്ഥാപനങ്ങളിലെയും കടകളിലെയും മാലിന്യങ്ങൾ ഇടാനുള്ള കുപ്പത്തൊട്ടി ആക്കി മാറ്റി തോടുകളും പുഴകളും. മലിനജലവും പ്ലാസ്റ്റിക്ക് മാലിന്യവും കൊണ്ട് നിറച്ചു എന്നെയും തോടുകളും. അമിതമായ ജലചൂഷണവും വിഷം കലർത്തിയും തോട്ട പൊട്ടിച്ചുള്ള മീൻ പിടുത്തവും എന്നെ തളർത്തി. തോടുകളുടേയും എന്റെയും അരികു വശങ്ങളിൽ വളർന്നിരുന്ന മുളകളും മരങ്ങളും വെട്ടിമാറ്റി കയ്യാല വച്ച് കൈയ്യേറി മനുഷ്യർ .എന്റെ അടിത്തട്ട് മാന്തിയുള്ള മണലെടുപ്പും കൂടി ആയപ്പോൾ എന്റെ തകർച്ച പൂർണ്ണമായി .തോടുകളും കുളങ്ങളും കിണറുകളും വറ്റി. കുടിവെള്ള ക്ഷാമവുമായി .

നാടിന് മുഴുവൻ വേണ്ട ജലം നൽകിയ എന്നെ നിങ്ങൾക്ക് പുനർജീവിപ്പിക്കാനാവും എങ്ങനെയെന്നോ, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുക. എന്റെയും തോടുകളുടേയും വശങ്ങളിൽ മുളകളും മരങ്ങളും വച്ചു പിടിപ്പിക്കുക. പുതിയ തലമുറ എന്നെ സ്നേഹിക്കുക .... സംരക്ഷിക്കുക ഞാൻ വീണ്ടും ജീവജലവുമായ്, തെളിനീരായ് ഒഴുകട്ടെ .... നിങ്ങളുടെ സ്വന്തം ബാവലിപ്പുഴ.


അനുഗ്രഹ് ജേക്കബ് ബിജോയ്
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം