ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/കണ്ണീരോടെ വിഷുക്കാലം
കണ്ണീരോടെ വിഷുക്കാലം
നാളെയാണ് വിഷു.എവിടെയും ഒച്ചയും അനക്കവും ഒന്നും ഇല്ല. പടക്കങ്ങളുടെ ശബ്ദമോ കുട്ടികളുടെ ബഹളങ്ങളോ എങ്ങും കേൾക്കുന്നില്ല. നിശബ്ദത മാത്രം..... വിഷുപ്പുലരി..... പുലർച്ചെ തന്നെ എല്ലാ വീട്ടിലും വെളിച്ചം തെളിഞ്ഞു. പക്ഷേ ആരും കണി നിരത്തിയില്ല. ചുരുക്കം ചിലർ മാത്രം കണി ഒരുക്കി. മറ്റുള്ളവർ എന്നത്തേയും പോലെ വിളക്ക് കത്തിച്ചു. വിഭവങ്ങൾ കുറവാണെങ്കിലും ഉച്ചക്ക് സദ്യ ഒരുക്കി. എല്ലാവരും സ്വന്തം വീടുകളിൽ അടച്ചിട്ടതുപോലെ കഴിയുകയാണ്. ഈ കൊറോണ വരുത്തിവച്ച വിന ! പ്രവാസികളൊക്കെ വീട്ടിലെത്തതിന്റെ വിഷമത്തിൽ റൂമിൽ തന്നെ കഴിയുകയാണ്. പാവങ്ങൾ ! അവരുടെ ജീവിതം മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലുമായി ഒതുങ്ങിപ്പോയിരിക്കുന്നു. മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെ മറന്ന്, പലതും സഹിച്ചും ക്ഷമിച്ചും തങ്ങളുടെ ജീവൻ നിലനിർത്താൻ പാടുപെടുകയാണവർ. ഈ മഹാമാരി എത്രയും വേഗം കെട്ടടങ്ങണേ..... എന്നിട്ടുവേണം സ്വന്തം നാട്ടിലെത്താനും കുടുംബത്തോടൊപ്പം കുറച്ചു നാളെങ്കിലും സന്തോഷത്തോടെ കഴിയാനും എന്നു കരുതി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണവർ. അവരുടെ പ്രതീക്ഷകൾ സഫലമാകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുകയാണ്...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ