ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ആരോഗ്യം സൂക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13968 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം സൂക്ഷിക്കാം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം സൂക്ഷിക്കാം

ആഹാരത്തിന് മുമ്പും പിമ്പും
കൈകൾ നന്നായ് കഴുകീടാം...
പകർച്ചവ്യാധികൾ വരാതെ
നമ്മുടെ ആരോഗ്യം സൂക്ഷിക്കാം .
അറിവുള്ളവരുടെ നിർദ്ദേശങ്ങൾ
എല്ലാവർക്കും പാലിക്കാം.
നമ്മുടെ വീടിൻ പരിസരമെല്ലാം
ശുചിത്വമോടെ സൂക്ഷിക്കാം.
വീണ്ടും വീണ്ടും കൈകൾ കഴുകി
ചങ്ങല നമുക്ക് പൊട്ടിക്കാം
രോഗം പകർത്തും കീടാണുക്കളെ
നമുക്ക് തുരത്തി ഓടിക്കാം.
ശുചിത്വമുള്ളവരായിത്തീരാൻ
ഒന്നായ് നമുക്ക് യത്നിക്കാം.....
ശുചിത്വ സന്ദേശങ്ങൾ നമുക്ക്
എല്ലാവരിലും എത്തിക്കാം....
എല്ലാവരിലും എത്തിക്കാം.
 


അഹല്യഹരീഷ്
4എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത