വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ഒരു അവധികാല സുഹൃത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു അവധികാല സുഹൃത്ത്‌ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു അവധികാല സുഹൃത്ത്‌


ഇന്ന് ചെടി നനക്കാൻ ഇറങ്ങി. റോസാ ചെടിയിലെ പൂക്കൾ ആകെ വാടിയിരുന്നു . രണ്ടു ദിവസമായി അമ്മ നനക്കാൻ പറയുന്നു. ഞാൻ മടിപിടിച്ചിരുന്നു. മൊബൈലും ടീവിയും മടുത്തു തുടങ്ങി. അതാണ് പുറത്തേക്ക് ഇറങ്ങാൻ തോന്നിച്ചത്. വിരസമായി വെള്ളം ചീറ്റിച്ചു, നനച്ചു എന്നു വരുത്തി. രണ്ടാം ദിവസം അവരെ ഞാൻ കുളിപ്പിച്ചു, വെള്ളം ചീറ്റി അടിച്ചതിന്റെ പേരിൽ ആകാം ഫയർ ഫോഴ്സ്കാരെ വെള്ളമടിച്ചു സമരക്കാർ വീണപോലെ രണ്ടു റോസാ ചെടി തല കുമ്പിട്ടു കിടപ്പായി. അതിനു ഞാൻ ശെരിക്കും വഴക്ക് കേട്ടു. മൂന്നാം ദിനം, ഭാഗ്യം വീണവർ എണീറ്റിട്ടുണ്ട് . ഇനിയും ഇങ്ങനെ ചെയ്യല്ലേ എന്ന ദീനത പൂമൊട്ടുകളിൽ കണ്ട പോലെ ഇന്നെനിക്ക് അവരെ കണ്ടപ്പോൾ സങ്കടം വന്നു. വേണ്ടിയിരുന്നില്ല, പോട്ടെ ... ഇനി ഞാൻ ചെയ്യില്ല.നാലാം ദിനം. ഞാനും റോസാ ചെടികളും തമ്മിൽ അങ്ങ് കൂട്ടായി. പൂക്കൾ തന്നേ അവർ എന്നെ എന്നും വരവേറ്റു. തണുത്ത വെള്ളം വീഴുമ്പോൾ അവരതിൽ ആസ്വദിച്ചു കുളിക്കുന്നതു പോലെ എനിക്ക് തോന്നി. അഞ്ചാം ദിനം. മമ്മിക്ക് തിരക്ക് കുറഞ്ഞു, മോളിന്ന് നനക്കേണ്ട എന്ന് പറഞ്ഞു "അതെന്താ എനിക്ക് നനച്ചാൽ, ഇനി എന്നും ഞാൻ നനച്ചോളാം " പത്ര പാരായണം നിറുത്തി കസേരയിൽ ഇരുന്ന അച്ഛൻ എന്തോ അത്ഭുതം കണ്ടത് പോലെ എന്നെ നോക്കി. (എന്തിനോ എന്തോ ) ഞാൻ ഇപ്പോൾ അത് ആസ്വദിച്ചു ചെയ്തു തുടങ്ങി "കുറച്ചു റോസാ ചെടി കൂടി നടണം " ഞാൻ അത് പറഞ്ഞപ്പോൾ അച്ഛന്റെ മുഖത്ത് വീണ്ടും അതെ അത്ഭുതഭാവം..... എന്താണോ.. എന്തോ...


അന്നു സെബാസ്റ്റ്യൻ
6 B വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ