ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം

കവിത 'വിശപ്പ് - കവിത

        എവിടെയീ മാവിൻ ചോട്ടിൽ 
         എനിക്കായെറിഞ്ഞൊരിയപ്പക്കഷണം 
         കയ്യിലപ്പവുമായോടുo
         കുസൃതിക്കുഞ്ഞിൻപാവാടത്തുമ്പും 
        എന്തേ വഴിയിൽ ചീറിപ്പായും 
        വണ്ടിയൊന്നുമില്ലാത്ത തെന്തേ? 
         മറന്നു പോയ് പുറത്തിറങ്ങാൻ 
        വൈറസാണൂ പോൽ ചുറ്റും ,
         പരക്കുന്നു പേടിയുമൊന്നു പോൽ 
        ആളൊ ഴിഞ്ഞങ്ങാടിയും
         കുഞ്ഞു കളി വീടുകളും കൂട്ടുകൂടാനാരുമില്ലാതൊറ്റയായ് 
        എച്ചിലെറിയാനാളില്ല
        കൊത്തിവലിക്കുന്നതെങ്ങനെ !
         എത്ര വലി ച്ചെറി ഞ്ഞതാണിവർ ചുറ്റുപാടിലും 
        ആകാശമാകെപ്പാറിപ്പ റന്നു 
         പുതുപക്ഷിഡ്രോണുകൾ 
         തിന്നാൻ വേണ്ടാത്തജീവിയാണു പോൽ 
         വല്ലതും കിട്ടുമോന്ന്നോക്ക വേ 
         കേട്ടു ഞാനൊ രു കുഞ്ഞിനാർത്ത നാദം 
         അമ്മയാശുപ്രതിയി ലാണു പോൽ 
         പൊതിഞ്ഞു മൂടി പരിചരിക്കുവാൻ 
         അകന്നു മാറി യിരിപ്പായ് വീട്ടിലോരോരുത്തരും 
        ആളുമാരവവുമില്ലാതെ 
        വിനോദമെല്ലാം വീട്ടിലൊതുക്കി 
         പൂട്ടിടുവാനാരുമില്ലേ 
         പേടിപ്പിച്ചൊരീ മഹാമാരിയെ ?
         എവിടുന്നു കിട്ടുവാനപ്പക്കഷണം 
        കൂട്ടിലെ കുഞ്ഞും കരയില്ലേ..
         കൊതിയാകുന്നു ണ്ടുകാണാൻ
         കൂട്ടുകൂടിക്കളിക്കും കിടാങ്ങളെ 
         കല്ലെറിഞ്ഞാലുമവർ 
         എത്രയും പ്രിയപ്പെട്ടവർ ...
         
        അദ്വിനി കൃഷ്ണ  പി.വി
         IV A 
         ജി എൽ പി എസ് മാതമംഗലം