കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് ഭീകരൻ<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ഭീകരൻ


  പൂക്കൾ വിരിഞ്ഞും,കിളികൾ ചിലച്ചും വിടരുന്നു പുലരിയും സന്ധ്യകളും സൂര്യൻ മറയുന്നു കുന്നിൻ ചരിവിൽ വിടരുന്നു നറുനിലാ രാത്രിയതും സ്വസ്ഥമായി സ്വച്ഛമായി ഓരോ ദിനങ്ങളും. വിടരുന്നു കൊഴിയുന്നു ലോകമതിൽ ഒരു ദിനം കേട്ടങ്ങു ചൈനയിൽ ആദ്യമായ് കോവിഡ് ഭീകരൻ വന്നുവെന്ന് ഒരു മാത്ര കൊണ്ടവൻ പടരുന്നു, പകരുന്നു ജീവൻ കവരുന്നു മാനവർ തൻ ചെറുകീടമെങ്കിലും സർവ്വവിനാശം വിതയ്ക്കുന്നൂ ലോകംമുഴുവനുമാകെയിവൻ ദിവസങ്ങൾ കൊണ്ടവൻ എത്തിയെൻ ഭാരത മണ്ണിലും നാശം വിതയ്ക്കുവാനായ്. ഒരു ദിനം കേട്ടു ഞാൻ കേരളമണ്ണിലും പടരുന്നീ കൊവിഡ് ബാധയെന്ന് ഞെട്ടി വിറച്ചുവിറങ്ങലിച്ചങ്ങനെ നിന്നൂ ഞാനൊരു മാത്ര നേരമപ്പോൾ അടയുന്നു വിദ്യാലയങ്ങളും കടകളും ഒഴിയുന്നു തിക്കുംതിരക്കുമെല്ലാം കൈകൾ കഴുകുന്നു നേരമിടവിട്ടൂ വൃത്തിയായി വെക്കുന്നു ദേവഹത്തേയും സാന്ത്വന സ്പർശമായെത്തീ ആരോഗ്യ പാലകർ നാടെങ്ങുമാശ്വാസമായ് കൂടെ നടക്കുന്നു സർക്കാരൂം ജനമതിൻ, ക്ഷേമം വരുത്തുവിനുത്സാഹമായ് രാപകലില്ലാതെ വിശ്രമമില്ലാതെ പൊരുതുന്നിതാ നിയമപാലകരും ഒന്നായ്പ്പൊരുതിത്തുരത്തും നാം കൊവിഡ് നിശ്ചയമായ്ത്തന്നെ പാരിൽ നിന്ന്......

റിഷിൻ ഷാജി & റിത്വിൻ ഷാജി
3 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം