ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

മനസ്സു കോർത്തൊരു പ്രതിരോധം,
ഇതു ശുചിത്വ പൂർണ്ണമാം പ്രതിരോധം...
വ്യാധി കൊറോണയെ തോൽപ്പിക്കാനായ്
നാടിൻ പ്രതിരോധം,
നല്ലതിനായീ പ്രതിരോധം...
ഔഷധം പിന്നെ, അകലം ആദ്യം
ഹൃദയം കൊരുത്തൊരു ചങ്ങല മെനയാം,
നന്മക്കായ് പ്രതിരോധം.....
നാളേക്കായ് പ്രതിരോധം....
ഉണർവിനായ്, ഉണ്മക്കായ്,
ഒത്തൊരുമിച്ചൊരു പ്രതിരോധം....
ലോകത്തിൽ മാതൃക നമുക്ക് കാട്ടാം,
നാടിനെ രക്ഷിക്കാനീ പ്രതിരോധം....
ഭയമല്ല ജാഗ്രത പുലർത്തി നമ്മൾ
പൊരുതി വിജയിച്ച മറ്റൊരു യുദ്ധമായീ -
കൊറോണ പ്രതിരോധമഭിമാന ചരിത്രമാകും.
      
   

കനിഷ്ക പി.ആർ
5 ബി ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരു .സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]