ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/നമ്മുടെ കേരളം
നമ്മുടെ കേരളം
നമ്മുടെ കേരളം _________________________ ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി .നഷ്ടപ്പെടുത്തിയാൽ പിന്നിടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി.പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല.ഇന്നു ആരും പ്രകൃതിയെ സ്നേഹിക്കുന്നില്ല വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന ആധൂനിക മനുഷ്യൻ പല മാരകരോഗങ്ങളും വിളിച്ചു വരുത്തുന്നു. സ്വാർത്ഥ ലാഭത്തിനായി മനുഷ്യൻ ചിന്താരഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രകൃതിക്ക് വിപത്തായി മാറുന്നു. മലേറിയ എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങൾ കൊണ്ടുള്ള മരണ ങ്ങളേക്കാൾ കൂടുതലാണ് വായു മലിനീകരങ്ങൾ കൊണ്ടുണ്ടാകുന്ന മരണങ്ങൾ. നമുക്ക് ആവശ്യമുള്ളതെല്ലാം ഈ ഭൂമിയിലുണ്ട് എന്നാൽ അത്യാഹ്രഹത്തിനുള്ളവയില്ല എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണ് കാലാവസ്ഥയെ സംരക്ഷി ക്കുക,ജൈവവൈവിദ്ധ്യം സംരക്ഷിക്കുക എന്നുള്ളത്.പരിസ്ഥിതിയുടെതാളം തെറ്റിയാൽ മനുഷ്യൻെറ താളം തെറ്റു മെന്ന് എല്ലാവരും ഓർമ്മിക്കണം.ധനമോഹ ത്താൽ പ്രകൃതിക്ക്നാശം വരുത്തുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. അന്തരീക്ഷം വിഷമയമാക്കി നമുക്ക് ഒരു നേട്ടവും വേണ്ടെന്ന് ഓരോ പൗരനും പ്രതിജ്ഞയെടുക്കണം.പ്രകൃതിയോടിണങ്ങി ജീവിക്കാംവികസനം ഭൂമിയെ നോവിക്കാതെയാകട്ടെ. കേരളീയരിന്ന് മാലിന്യ ക്കൂമ്പാരങ്ങൾക്കുനടൂവിലാണ് ജീവിക്കുന്നത്. പ്രകൃതി യെയൂംമണ്ണിനെയും മറന്നുകൊണ്ട് ജീവിക്കുന്ന തിനാലാണിത്. കേരളീയരുടെ ഉദാസീനതയാകാം പരിസരമലിനീകരണത്തിനും പകർച്ചവ്യാധികൾക്കും കാരണമാകുന്നത്.കുന്നുകൂടുന്ന മാലിന്യങ്ങളും പകർച്ചവ്യാധികളും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വിപത്തുകളാണ്. ചെറിയക്ളാസ്സുമുതൽ കുട്ടികൾക്ക് ഈ കാര്യത്തിൽ ബോധവൽക്കരണം നൽകണം. ശുചിത്വകേരളം എന്ന ലക്ഷ്യം പൂർത്തിയാക്കുവാൻ ഓരോ വ്യക്തിയും മുൻകൈയെ ടുത്ത് ശുചിത്വം പാലിക്കണം.വ്യക്തിശുചിത്വം മാത്രംപോരാ പരിസര ശുചിത്വവും പൊതുസ്ഥല ശുചീകരണവും ലക്ഷ്യമാ ക്കണം.കേരളജനത മുന്നേറാൻ നമുക്ക് ഒറ്റക്കെട്ടായി അണിചേരാം. കേരളം ജയിക്കട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ