സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു . പരിസ്ഥിതി സംരക്ഷണത്തിന്റ പ്രാധാന്യത്തെകുറിച്ച് ഒരുക്കുന്നതിനായി ജൂൺ 5 -ന് നാം ലോകപരിസ്‌സ്ഥിതി ദിനമായി ആചരിക്കുന്നു.
മലിനീകരണത്തിനും വന നാശത്തിനും എതിരായി പരിസ്ഥിതിയെ ശുചീകരിക്കുകയും അതുപോലെ തന്നെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ലോക പരിസ്ഥിതി ദിനം . പുതുതലമുറയ്ക്കായി ആവാസ യോഗ്യമായ രീതിയിൽ ഭൂമിയെ സംരക്ഷിച്ച് പോരേണ്ടത് അനിവാര്യമാണ് ആധുനിക കാലഘട്ടത്തിൻ്റെ ഭാഗമായി മനുഷ്യർ ഗ്രാമങളെ നഗരങ്ങളാക്കി മാറ്റിയിരിക്കുന്നു .നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു. അതിനാൽ നഗരങ്ങൾ നരകതുല്ല്യമാകുന്നു.മനുഷ്യവംശത്തെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരേഗങ്ങൾ പടർന്ന് പിടിക്കുന്നു.ഇത് ലേകത്തിന് തന്നെ ഭീക്ഷണിയായി മാറിയിരിക്കുന്നു. കോളറ, മലേറിയ, ഡെങ്കിപ്പനി' ചിക്കൻ ഗുനിയ ,ന്യുമോണിയ, അഞ്ചാം പനി, നിപ്പ വൈറസ്, എന്നീ മഹാമാരികൾ ലോകത്തെ വേട്ടയാടിയിരുന്നതാണ് എന്നാൽ ഇന്ന് ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരി മനുഷ്യനെ കാർന്ന് തിന്നുകയാണ് .ഈ രോഗത്തെ പ്രതിരോധിക്കേണ്ടത് മനുഷ്യന് അത്യാവശ്യമായി തീർന്നിരിക്കുകയാണ്, അതിനാൽ നമ്മൾ പരിസ്ഥിതിയെ ശുചിത്വത്തോട് കൂടി സംരക്ഷിച്ച് പോരേണ്ടത് അനിവാര്യമാണ്. കോ വിഡ് 19 നെ തുരത്തുന്നതിനായി നാം വ്യക്തി ശുചിത്വം പാലിക്കേണ്ടതുണ്ട് അതു പോലെ തന്നെ ഒരു പരിധി വരെ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുക .അത്യാവശ്യ ഘട്ടങ്ങളിൽ പുറത്ത് പോകുമ്പോൾ മാസക് കൊണ്ടോ തു വാല കൊണ്ടോ മൂക്കും വായയുംമറയ്ക്കേണ്ടതാണ്.തിരികേ വീട്ടിൽ വന്നാൽ സാനിറ്റൈസർ കൊണ്ടോ ഹാൻഡ് വാ ഷോ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക .ഇവയെല്ലാം പാലിച്ച് ഈ മഹാരോഗത്തിൽ നിന്ന് നമുക്ക് മുക്തി നേടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തൃശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ