സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടാം | color=3 }} <center><poem><font size=4> പോരാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടാം


പോരാടുവാൻ നേരമായിന്നു കൂട്ടരെ             
പ്രതിരോധ മാർഗ്ഗത്തിലൂടെ .........           
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി 
നലയടികളിൽ നിന്നു മുക്തി നേടാം.                         
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
 നമുക്കൊഴിവാക്കിടാം ഹസ്തദാനം
 അൽപ കാലം നാം അകന്നിരുന്നാലും                   
പരിഭവിക്കേണ്ട പിണങ്ങിടേണ്ട                         
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല.                                 
ഒരു ജനതയെ ത്തന്നെയല്ലീ .........             
ആരോഗ്യ രക്ഷയ്ക്കു നൽകും
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത                                   
കേൾക്കുവാൻ ഒരു മനസ്സോടെ ........
ശ്രവിക്കാം ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ മുന്നേറിടും.                               
ഭയക്കാതെ ശ്രദ്ധേയോടീ നാളുകൾ
സമർപ്പിക്കാം. ഈ ലോക നൻമയ്ക്കു വേണ്ടി .....-

അസ്ന ആർ
7 ഇ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത