Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്
കോവിഡ്
(തുള്ളൽ ശൈലിയിൽ)
തലയിൽ ചാർത്തും മകുടം പോലെ
വിലയിൽ വന്നൊരു രാജകുമാരൻ
ഹാനി പരത്താൻ വന്നൊരു വമ്പൻ
വൂഹാനിൽ നിന്നും വന്നൊരു വിരുതൻ
വവ്വാലല്ല മൂട്ടയുമല്ല
പന്നികരങ്ങനുമാനയുമല്ല
ചീനർ കൊണ്ടു നടന്നീയസുഖം
മാനർക്കെല്ലാമാപത്തായി
ലോകം മുഴുവൻ പരന്നീയസുഖം
ശോകം മാനവർതന്നുടെകാര്യം
ഓടീം ചാടീം നടന്നപലരും
കോടി പുതച്ചു കിടന്നു കഷ്ടം
കാര്യം ഇവനൊരു മാരണമെന്നാൽ
കാര്യം പലതുണ്ടിവനിൽ കേൾവിൻ..
നാട്ടിൽ ചുറ്റി നടന്ന പലരം
വീട്ടിൽത്തന്നെയിരിക്കാൻ നോക്കി
കളിയും കാര്യവുമങ്ങനെയങ്ങനെ
ഏവരുമൊത്തു സന്തോഷിപ്പു
കർഫ്യൂ ലോക്ഡൌണങ്ങനെയങ്ങനെ
ഉടനെ വന്നൂ നടപടി പലതും
ബേക്കറിയില്ല ജങ്ക്ഫുഡ്ഡില്ല
ബിവറേജില്ല മദ്യവുമില്ല
ഉള്ളതുമുഴുവൻ സത്കാര്യങ്ങൾ
ആരോഗ്യം അതുതന്നാവശ്യം
വ്യാജൻമാരുടെ കളികൾ പലതും
ലോകംമുഴുവനെതിർത്തല്ലോ
ജാതീംമതവും ചൊല്ലി നടന്നോർ
അണുവിനുമുൻപിൽ അണുവായ് മാറി
നമിക്കുവാനുണ്ടൊട്ടേറെപ്പേർ
നമുക്കുചുറ്റും ജോലികൾ ചെയ്‌വൂ
ഡോക്ടർ നഴസും മറ്റാരോഗ്യം
കാക്കും മാനവർക്കെൻ പ്രണാമം
ഒന്നായൊരുമിച്ചേറ്റു പറയാം
തുരത്തുംനാമീയണുവിനെ വേഗം
ജയിക്കുംനാമീ കോവിഡ്പോരിൽ
ചെയ്തതിനുള്ള കൂലിയാണിന്നീ
ദിനങ്ങൾ എണ്ണി കഴിയുന്നത്...
മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്
അവർ എണ്ണിയെണ്ണി പകരം ചോദി-
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം
|
|