ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം നാടിന്റെ സുരക്ഷിതത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചത്വം നാടിന്റെ സുരക്ഷിതത്വം


നമ്മൾ ഓരോരുത്തരും വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.എന്നാൽ നമ്മളിൽ ചുരുക്കം ചിലർ മാത്രമേ പരിസ്ഥിതി ശുചിത്വത്തെക്കുറിച്ചു ചിന്തിക്കാറുള്ളു. വീടും പരിസരവും ശുചിയായി കാത്തുസൂക്ഷികേണ്ടത് നമ്മുടെ കടമയാണ്. മരവും, പുഴയും, കടലും, കാറ്റും, വയലും, അങ്ങനെയെല്ലാം നമ്മുടെ പരിസ്ഥിതിയിൽ ഉൾപ്പെട്ടിരിക്കുന്നു.നമ്മൾ ഒരാൾക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ഈ പ്രകൃതിവിഭവങ്ങൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇന്ന് പരിസരശുചിയായി വയ്ക്കേണ്ടത് ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു വിധത്തിൽ നമ്മൾ മനുഷ്യർ സ്വാർത്ഥരാണ്. നമ്മൾ സ്വന്തം കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. അതിനാൽ തന്നെ പരിസരം വൃത്തി ഇല്ലാതെ കിടക്കുന്നത് കണ്ടാൽ നമ്മൾ അധികം ആകുല പെടാറില്ല. നമ്മളുടെ പരിസ്ഥിതി ശുചിയായി ഇരുന്നാൽ മാത്രമേ നമ്മൾ വ്യക്തിശുചിത്വരാണ് എന്ന് പറയുന്നതിൽ അർത്ഥമുള്ളൂ. ഓരോരുത്തരുടെയും ഉത്തരവാദിത്വത്തിൽ പരിസ്ഥിതി ശുചിത്വം ഉൾപ്പെട്ടിരിക്കുന്നു. നമ്മുടെ നാടിന്റെ സുരക്ഷിതത്വത്തെ പറ്റിയും മനുഷ്യൻ അല്ലാത്ത മറ്റു ജീവജാലങ്ങളെ പറ്റിയും നമ്മൾ ആരും ചിന്തിക്കാറില്ല. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമകളിൽ ഒന്നാണ്. നമ്മൾ അവരെ നിരീക്ഷിച്ചാൽ മനസ്സിലാവും അവർ നാട് ശുചിയായി വയ്ക്കാൻ പ്രയത്നിക്കുന്നു എന്നത്. എന്നാൽ മനുഷ്യർ ഒന്നൊന്നായി എല്ലാം നശിപ്പിക്കാനാണ് തിടുക്കപ്പെട്ടു എന്നാൽ മനുഷ്യർ ഒന്നൊന്നായി എല്ലാം നശിപ്പിക്കാനാണ് തിടുക്കപ്പെടുന്നത്. മനുഷ്യന് ആവശ്യം പണം മാത്രമാണ് അതിനു വേണ്ടി എന്ത് ചെയ്യാനും മനുഷ്യർ തയ്യാറാകുന്നു. മനുഷ്യർ പണത്തിനായി മരങ്ങൾ വെട്ടി നശിപ്പിക്കുന്നു അങ്ങനെ മഴയുടെ ലഭ്യത കുറയ്ക്കുന്നു. മനുഷ്യൻ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി മൃഗങ്ങളെയും, പക്ഷികളെയും എല്ലാം കൊല്ലുന്നു. പുഴയും, കടലും, കായലും, എല്ലാം മലിനമാക്കുന്നു. അവർ പ്രകൃതിയെ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളും, ഷോപ്പിങ് മാളുകളും കെട്ടുപോകുന്നു. ഇത് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ആണ് എന്ന് അറിഞ്ഞിട്ടും പണത്തിനു വേണ്ടി എന്തു ചെയ്യാനും തയ്യാറാകുന്നു. ഇങ്ങനെ നോക്കിയാൽ നമ്മൾ തന്നെയാണ് നമ്മുടെ നാടിനെ നശിപ്പിക്കുന്നത്. നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെ ഇല്ലാതാക്കുന്നു. നമ്മളോരോരുത്തരും വീടും പരിസരവും ശുചിയാക്കി വെച്ചാൽ നമ്മുടെ നാട് തന്നെ സുരക്ഷിതമാകും. നല്ലൊരു നാളെക്കായി നമ്മുടെ വീടും പരിസരവും ശുചിയായി വെയ്ക്കാൻ ശ്രമിക്കണം. അങ്ങനെ കൊറോണ പോലെയുള്ള മാരക രോഗങ്ങൾക്കെതിരെ നമുക്ക് ഒന്നായി നിന്ന് പൊരുതാം. മരങ്ങൾ വെട്ടി നശിപ്പിച്ച് നമ്മുടെ ജീവവായുവിന്റെ അളവ് കുറയ്ക്കാതെ തിരിക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അ ശുദ്ധവായുവിന്റെ അളവ് കുറയ്ക്കാം. പുഴയും, കടലും, കായലും, മലിനമാക്കാതെ ഇരിക്കുക ഇങ്ങനെ നമുക്ക് രോഗമുക്തമായ നാളെയെ സൃഷ്ടിക്കാം. ഇത് നമുക്ക് മാത്രം വേണ്ടിയല്ല ഈ പരിസ്ഥിതിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ്. രോഗമുക്തമായ നാടിനെ സൃഷ്ടിക്കാൻ വ്യക്തിശുചിത്വം പോലെ തന്നെ പരിസ്ഥിതി ശുചിത്വവും നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതി ശുചിയായി വയ്ക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ആ കടമ നമ്മൾ ചെയ്യുക തന്നെ വേണം. ഇത് നമുക്ക് വേണ്ടി മാത്രമല്ല വരും തലമുറയ്ക്കും മറ്റു ജീവജാലങ്ങൾക്കും കൂടി വേണ്ടിയാണ്. നമ്മുടെ വീടും പരിസരവും ശുചിയായി വയ്ക്കുന്നതിലൂടെ നമ്മൾ മറ്റൊരാൾക്ക് മാതൃകയും പ്രചോദനവും ആയി മാറിയേക്കാം. നമ്മളോരോരുത്തരുടെയും വ്യക്തിശുചിത്വവും പരിസ്ഥിതി സംരക്ഷണവും തന്നെയാണ് നാടിന്റെ സുരക്ഷിതത്വം. നാളത്തെ തലമുറയ്ക്ക് നമ്മളും ഒരു മാതൃകയാവട്ടെ. നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ------------------------


അശ്വതി ഡി
9 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം