Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19
ശാസ്ത്രലോകത്തെ പോലും ഭയപ്പെടുത്തുന്നിവൻ,
നാടാകെ രോഗം പരത്തുന്നിവൻ,
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി
ലോകത്തെ മാറ്റിമറിക്കുന്നിവൻ
മനുഷ്യരാശി തൻ അന്ത്യം കുറിക്കാനായ്
സർവശക്തനായ് എത്തിയവൻ,
ഇവനെ തുരത്തുക എന്നത് ശ്രമകരം,
പക്ഷെ മറ്റൊരു മാർഗമില്ല.
വ്യക്തി ശുചിത്വം പാലിക്കൂ എപ്പോഴും,
സാധിക്കും ഇവനെ അകറ്റി നിർത്താൻ.
കൈകൾ കഴുകുക വൃത്തിയായെപ്പോഴും,
സോപ്പിട്ടു നിർത്താം നമുക്കിവനെ.
നിർത്തുക ചുറ്റിക്കറക്കമെല്ലാവരും,
വീട്ടിലിരിക്കൂ സുരക്ഷിതരായ്.
സാമൂഹികാകലം പാലിക്കണം,
ഇത് ലോക് ഡൗൺ കാലമാണോർത്തീടണം.
സർക്കാർ തരുന്ന നിർദ്ദേശങ്ങൾ തെറ്റാതെ,
പാലിക്കുകെന്നത് ശീലമാക്കൂ.
ഭീതിയില്ലാതെ ജാഗ്രത യോടെ,
ഒന്നായ് തുരത്താം നമുക്കിവനെ.
|