സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

കാവും , കുളങ്ങളും , കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം ....

അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്ക്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തോർ

മുത്തിനെപ്പോലും കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ-
നൊത്തൊരുമിച്ചവർ നമ്മൾ

ഇന്നില്ലിവിടെ ജലാശയം
കണ്ണുനീർ പൊയ്കകളെന്യേ
പച്ചപ്പരിഷ്ക്കാര തേൻകുഴമ്പുണ്ടു നാം
പുച്ഛിച്ചു മാതൃദുഗ്ദ്ധത്തെ

ബേസിൽ സി ജെ
10B സി ആർ എച്ച് എസ്സ് വലിയതോവാള
നെടുങ്ക​ണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത