ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/കാടിന്റെ മക്കൾ
കാടിന്റെ മക്കൾ
ഒരിടത്ത് ഒരു കാടുണ്ടായിരുന്നു. ആ കാട്ടിൽ മൃഗങ്ങൾ ഒത്തുരുമയോടെ ജീവിച്ചു പോന്നു.പരസ്പരപൂരകമായ ഇടപെടലാണ് അവിടെ ജീവജാലങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. എന്തുകൊണ്ടും ഒരു സമൃദ്ധമായ ഒരിടം തന്നെയായിരുന്നു ആ കാട് .വർണ്ണാഭമായ പൂക്കളാലും സമൃദ്ധവസ്തുക്കളാലും ആ കാട് വളരെ മനോഹരമായിരുന്നു .ആ കാട്ടിൽ എല്ലാ മൃഗങ്ങളുടേയും ദാഹമകറ്റാൻ ഒരേ ഒരു പുഴ മാത്രമേ ഉണ്ടായിരുന്നുള്ളു. കാടിന്റെ അരഞ്ഞാണമെന്നോളം അങ്ങറ്റം മുതൽ ഇങ്ങറ്റം വരെ നീണ്ട് ഒഴുകുന്ന ഒരു പുഴ. പരസ്പര ശത്രുക്കൾ ആയാലും ആ പുഴയിൽ വരുമ്പോൾ പരസ്പരം ഒത്തൊരുമയോടെ യാണ് വെള്ളം കുടിച്ചിരുന്നത്. പ്രകൃതിദേവതയുടെ മനോഹരമായ കയ്യൊപ്പാൽ സമർദ്ധമായ കാടിന്റെ ഒരു ഭാഗം മനുഷ്യർ കെട്ടിടങ്ങൾ കെട്ടി പൊക്കി. മൃഗങ്ങൾ ബാക്കി ഭാഗത്തായി വളരെ കഷ്ട്ടപ്പെട്ട് ജീവിച്ചിരുന്നു. അപ്പോഴും വെള്ളം കുടിക്കാനായി ആ പുഴ ഉണ്ടായിരുന്നു. ഒരു ദിവസം മൃഗങ്ങൾ വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോൾ കുറെ മീനുകൾ ചത്തുപൊങ്ങി കൊണ്ടിരിക്കുന്നതായി കണ്ടു. ആ പുഴയുടെ ഒരു വശത്തുകൂടി മലിനജലം ഒഴുകുന്നതായും കണ്ടു. പിന്നീട് ആ പുഴ മാലിന്യ പുഴയായി മാറി. മൃഗങ്ങളുടെ ദാഹമകറ്റാൻ വെള്ളവും ഇല്ലാതായി .വിശപ്പും ദാഹവും അകറ്റാൻ അവർ നാട്ടിലേക്ക് ഇറങ്ങി. മനുഷ്യർ അവരെ കൊന്നൊടുക്കി. മനുഷ്യർ പരിസ്ഥിതിയുടെ സമ്പത്തിനെ നശിപ്പിച്ചു കളഞ്ഞു ഇതിന്റെ ഭവിഷ്യത്ത് മനുഷ്യർ ഒരു ദിവസം അറിയുക തന്നെ ചെയും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ