Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വളരെയധികം ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് കോവിഡ് -19 അഥവാ കൊറോണ വൈറസ്. ഈ രോഗം രാജ്യം മുഴുവൻ വ്യാപിക്കുകയും നിരവധി ജനങ്ങൾ മരണപ്പെടുകയും ചെയ്യുന്നു. ഈ രോഗത്തിൽ നിന്നും മുക്തി നേടേണ്ടതു നമ്മുടെ ഒാരോരുത്ത
രുടെയും ആവശ്യകതയാണ്. ചൈന എന്ന രാജ്യത്തിലുളള ഒരു ശാസ്‍ത്രജ്ഞന്റെ നിരീക്ഷണത്തിൽ കണ്ടുപിടിച്ച രോഗമാണിത്. ചൈനയിൽ നിന്നും പടർന്ന രോഗം ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്‍തു.ഈ വൈറസ് രോഗം ബാധിച്ച് നിരവധി ജനങ്ങൾ ആശുപത്രികളിൽ കഴിയുന്നു. ഈ രോഗത്തിൽനിന്നും മുക്തി നേടിയ ജനങ്ങളും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഈ രോഗത്തെക്കുറിച്ച് ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്. നമ്മുടെ സമൂഹത്തിലുളള രോഗബാധിതരായ ജനങ്ങളെ ഇതിൽനിന്ന് രക്ഷിക്കുവാനും ഈ രോഗത്തെ ലോകത്തുനി
ന്നും തുരത്തുവാനും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി,ഡോക്ടർമാർ ,മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സമൂഹത്തിൽ പ്രവർത്തിക്കുന്നു.ഈ രോഗത്തിൽനിന്നും രക്ഷ നേടാൻ നാം ചില മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. മാസ്‍ക്കും ഗ്ലൗസ്സും ഉപയോഗിക്കുക,കൈകൾ ഇരുപത് സെക്കൻഡ് നന്നായി സോപ്പുപയോഗിച്ചു കഴുകുക,ചെറുചൂടുളള വെളളം ഇടയ്‍ക്കിടെ കുടിക്കുക, ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കരുത്,സാമൂഹിക അകലം പാലിക്കുക,വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കുക,രോഗലക്ഷണമുളളവരിൽ നിന്നും മാറി നിൽക്കുക,തുമ്മുമ്പോഴും
ചുമയ്‍ക്കുമ്പോഴും തൂവാല ഉപയോഗിക്കുക,പനിയും ചുമയും തൊണ്ടവേദനയും ഉണ്ടെങ്കിൽ അടുത്തുളള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക,സ്വയം ചികിത്സ ചെയ്യരുത്.ഇത്തരത്തിലുളള മുൻകരുതലുകളിലൂടെ ഈ മഹാമാരിയെ ലോകത്തുനിന്നും തുരത്താൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രയത്‍നിക്കാം.
|