ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/സ്നേഹം
സ്നേഹം
സ്കൂൾ വിട്ടു കഴിഞ്ഞു. " ജൂ,എന്താ നീ പോകാത്തത് ?" "പോകാം ടീച്ചർ..." ജൂ ഇടറിയ ശബ്ദത്തോടെ പറഞ്ഞു . വഴിയോരത്തുകൂടി നടന്നു കൊണ്ടിരുന്ന അവൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി. അവളുടെ കണ്ണുകളിൽ അപ്പോഴും ആ മരം കൂട്ടുണ്ടായിരുന്നു. ജൂവിന്റെ കൈയിലേക്ക് ഒരില അടർന്നുവീണു. അവൾ മുകളിലേക്കു നോക്കി. 'അതാ ആ മരം!' ജൂ ആശ്ചര്യത്തോടെ നോക്കി. 'കൈയിലുണ്ടായിരുന്ന ഇല അവൾ നെഞ്ചിൽ ചേർത്തു വച്ചു. " ജൂ" പെട്ടെന്ന് മരത്തിൽ നിന്നും ഒരു ശബ്ദം അവളുടെ ചെവിയിൽ പതിച്ചു. ഇലകൾ മഴയായി ജൂവിന്റെ ശരീരത്തിലേക്കു കൊഴിഞ്ഞു കൊണ്ടേയിരുന്നു. അവൾ മരത്തിലേക്ക് നോക്കി. പെട്ടെന്നവൾ ഉണർന്നു . ഇതൊരു സ്വപ്നമായിരുന്നോ? അവൾ മിഴിച്ചുകൊണ്ട് വരാന്തയിലേക്ക് ഓടി. അവിടെ നിന്നും പറമ്പിലേക്കുനോക്കി .എല്ലാ മരങ്ങളേയും നിരീക്ഷിച്ചു. " ജൂ .. മരങ്ങൾ അവളെ വിളിക്കുന്നതായി തോന്നി. അതു വഴി പുതിയ റോഡുണ്ടാക്കുന്ന മാമന്മാർ അവളെ നോക്കി പുഞ്ചിരിച്ചു. അവർ ഈ മരങ്ങളെയെല്ലാം മുറിക്കുമോ...? അവളുടെ പുഞ്ചിരി മാഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ