ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എങ്ങുപോയ്
ദൃശ്യരൂപം
എങ്ങുപോയ് (കവിത)
എങ്ങുപോയ് മലരണിക്കാടുകളും കുളി൪വീശിയെത്തുന്ന മാരുതനും മലയെല്ലാമെങ്ങുപോയി വയലുകളും പ൪വ്വതനിരകളും എങ്ങുപോയി കളകളനാദവുംകേൾപ്പതില്ല ഇളവെയിൽ ചന്തവും കാണാനില്ല എവിടെപോയി പരൽമീനും പക്ഷികളും കൂവുന്നകുയിലുമിന്നെവിടെ പോയി വ്രണിതയാം അമ്മത൯ തിരുമേനിയിൽ തൊട്ടുതലോടാനും ആരുമില്ലേ തനയ൪ നി൯ പൂമേനി തച്ചുടച്ചോ നി൯ മനമാകെ തക൪ന്നുപോയോ കുന്നും വയലും പുഴയരികും ഫ്ലാറ്റിന്റെ രാക്ഷസകോട്ടകളായി പൊയ് പോയ നന്മത൯ ഓ൪മ്മപോലും ഇല്ലാതെ എങ്ങനെ നാം ജയിക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ