ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/കൊറോണയെനൊരു വിനാശകാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെനൊരു വിനാശകാരി

കോറോണയെന്നോരു വിനാശകാരി
നാട്ടിലാകെ ഭീതി പടർത്തി

കയ്യും കാലും ഒന്നുമേയില്ലവൾ
നാട്ടിലാകെ ഓടി നടക്കും.

കണ്ടവർ കേട്ടവർ ഓടിയൊളിക്കും
ചിലരോ അപ്പോൾ വീണു മരിക്കും.

എന്തൊരു ദുർവിധി നമ്മുടെ നാട്ടിൽ
കൊറോണ എന്നൊരു വിനാശകാരി.

രാജ്യം ഭരിക്കും ഭരണാധികാരികളും
 ഞെട്ടിവിറച്ചു തളർന്നൊരു കാലം.

അപ്പോൾ നമ്മളെ ശുശ്രുഷിക്കും
നന്മനിറഞ്ഞൊരു പരിചാരകരും
ആധിയിലാണ്ടുകിടന്നോരു കണ്ണുകൾ
വിടർന്ന പൂവുപോൽ പുഞ്ചിരി തൂകി.

അഫ്ന
9 C ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത