ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒത്തൊരുമ
ഒത്തൊരുമ
ഭുതലമാകെ വീശിപ്പറക്കുന്നു കൊടുങ്കാറ്റാം മഹാവ്യാധി മാനവരെയാകെ കൊന്നൊടുക്കുന്നു മരണക്കാറ്റാം മഹാമാരി അതിനെ ചെറുക്കാൻ ദൈവദൂതന്മാരായ് ആരോഗ്യ പരിപാലകന്മാർ ദൈവത്തിൻ അദൃശ്യകരങ്ങളായ് മാലാഖമാരാം നിയമപാലകർ ജാതിമതഭേദമെന്യെ പണക്കാരില്ല ദരിദ്രരില്ല രക്ഷകരാം പാലകരെ നാം ബഹുമാനിക്കേണം ആദരിക്കേണം ദൈവതുല്യരായ് പാലകരെ കരുതേണം നാം മനുഷ്യർതൻ ധൂർത്തജീവിതം ഇപ്പോഴെവിടെപ്പോയി? ആഹാരത്തിൻ മൂല്യം നാം ഇന്നറിഞ്ഞുതുടങ്ങിയില്ലേ? കുട്ടികളുടെ അവധിക്കാല കളിചിരികളെവിടെപ്പോയി? ആഘോഷമായ അവധിക്കാല യാത്രകളെവിടെപ്പോയി? കൊട്ടും കുരവയുും നിറഞ്ഞ ഉത്സവക്കാഴച്ചകളെവിടെ? മാറ്റിവയ്ക്കാത്തതായൊന്നുമീ ഭൂൂമിയിലില്ലെന്നു കാലം നമുക്കു പറഞ്ഞുതന്നു ഒരുമിച്ചുനില്ക്കാം കൈകോർത്തുനില്ക്കാം ഈ മഹാമാരിയെ ചെറുത്തുനില്ക്കാം അധികാരികളൊക്കെ പറയുന്ന കാര്യങ്ങളെല്ലാം വിട്ടുവീഴ്ച്ചയില്ലാതെ അനുസരിക്കാം ഭവനത്തിനുള്ളിലിരുന്നുകൊണ്ട് ഈ മഹാവ്യാധിയെ തുടച്ചുനീക്കാം {{BoxBottom1 |
പേര്= അലീന പി സനിൽ | ക്ലാസ്സ്= 7 ബി | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം | സ്കൂൾ കോഡ്=44012 | ഉപജില്ല=നെയ്യാറ്റിൻകര | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 3 |