എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഒരു വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വിലാപം
ഭൂമിക്കൊരു വിലാപഗീതം ചമയ്ക്കുവാൻ
നാളുകളേറെ വരില്ലെന്ന് വിദ്വജനങ്ങൾ
മലിനമായൊഴുകുന്ന പുഴകളുമുറവും
വെട്ടിമാറ്റപ്പെടുന്ന വൻതരുക്കളും വനങ്ങളും
വിവസ്ത്രയാക്കുന്നു ഭൂമികന്യകയെ ബലാൽ
ഖലനായകരാകുന്ന മനുഷ്യപിശാചുകൾ.
ശ്വസിക്കാനൊരിറ്റു സ്വച്ഛമാം പ്രാണവായുവില്ല
കുടിക്കാനൊരിറ്റും ശുദ്ധമാം ജനലവുമില്ല.
ഭക്ഷ്യമായ്‌പ്പിറക്കുന്ന കായ്കനിക്കുള്ളിലും
പാഷാണം നിറയ്ക്കുന്ന  ദുരപൂണ്ട മനുഷ്യവർഗ്ഗം
വിസ്ഫോടനങ്ങളാൽ തകർത്തു വിൽക്കുന്നു
ശുദ്ധമാം കുടിവെള്ളമൊഴുകുന്ന പാറക്കുന്നുകൾ
വിശുദ്ധമായ് ജലമെത്തിക്കുന്ന വാഹിനിതടങ്ങളെ
ഗളഹസ്തം ചെയ്യുന്ന യന്ത്രക്കൈകളാലേ.
ഇക്കുടിലതകൾക്ക് മറുപടിയില്ലേ, പ്രളയവും
വൻതിരകളാൽ പ്രകൃതി തീർത്ത സുനാമിയും?
അഹങ്കാരമിയന്ന മനുഷ്യധാർഷ്ട്യത്തെ
നിയന്ത്രിക്കാനയക്കുന്ന കൊറോണയാദിരോഗങ്ങളും?
ഇനിവരില്ല മുന്നറിയിപ്പുകൾ താക്കീതുകളും
പഠിക്കാം മനുഷ്യാ തിരുത്തുകൾക്കു നേരമായി
ഇല്ലെങ്കിൽക്കോപമിയന്ന പ്രകൃതിയൊരുഗ്ര
സംഹാരരൂപം ധരിക്കുമെല്ലാം നശിക്കും നിസ്സംശയമായ്.


അലീന ജോസഫ്
9 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത