22:21, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം നേടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ലോകം വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആപത്തെല്ലാർക്കും വന്നിടും കാലം.
ആധികൾ വ്യാധികൾ എല്ലാം വന്നേ
മനുജ മരണങ്ങൾ കേൾക്കാനുണ്ടേ
മാലോകരെല്ലാം ഒരുമിക്കുമ്പോൾ
ഒരു മീറ്റർ അകലം പാലിച്ചീടേണം.
കൊറോണ എന്ന മഹാമാരിയെ
കൈകൾ കഴുകി അകറ്റീടേണം.
ഊരിൽ ഇറങ്ങേണ്ടി വന്നാൽ മാലോകർ
മുഖാവരണങ്ങൾ ധരിച്ചീടേണം.
ഒറ്റക്കെട്ടായി നമുക്ക് ചേരാം
കൊറോണ രോഗത്തെ തുടച്ചുനീക്കാം.
മാലോകരെല്ലാം മനസ്സുവെച്ചാൽ
പഴയ പ്രതാപം തിരിച്ചെടുക്കാം...