എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/കൊറോണാക്കാലത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NSSHSS KARUVATTA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണാക്കാലത്തെ ലോകം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാക്കാലത്തെ ലോകം


കുടുംബസ്നേഹം അറിയാൻ ലോക്ക് ഡൌൺ. ഞാൻ നഗരത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ്. തിരക്കുകൾ മൂലം കുടുംബാംഗങ്ങളു മായി പരസ്പരം സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നിട്ടുണ്ട് 2019ന്റെ അവസാനനാളുകളിൽ കൊറോണ എന്ന മാരകമായ വൈറസ് ലോകത്താകെ ബാധിച്ചു കേരളത്തിലെ ആരോഗ്യ പ്രവർത്തനങ്ങളിലെ സമയോചിതമായ ഇടപെടലുകൾ മൂലം പല രോഗങ്ങളും കേരളീയർ കൈപ്പിടിയിലൊതുക്കി ട്ടുണ്ട് അതുപോലെതന്നെ ഇതിനെയും നേരിടും എന്ന് വിശ്വസിക്കുന്നു കൊറോണ യുടെ വ്യാപനം അറിഞ്ഞ ആദ്യനാളുകളിൽ മനസ്സിൽ വല്ലാത്ത ഒരു ഭീതിയായിരുന്നു ലോക ഡൗൺ എന്ന വാക്കു കേട്ടപ്പോൾ തന്നെ ആദ്യമായി മനസ്സിൽ വന്നത് സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതക്കുറവ് തന്നെയാണ്. എന്നാൽ അത്തരത്തിലുള്ള രീതികളെ മനസ്സിൽ നിന്നും തുരത്തി കൊണ്ട് സർക്കാരിന്റെ ഉത്തരവുകൾ ഓരോന്നും ആശ്വാസങ്ങൾ ആയി ഉയർന്നു വന്നു. ഇതൊക്കെ കഴിഞ്ഞ കാര്യങ്ങൾ,ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പറയട്ടെ, തിരക്കുകൾ മൂലം പരസ്പരം സംസാരിക്കാൻ ആവാത്ത സാഹചര്യങ്ങൾ ഒക്കെ മാറി വീട്ടിൽനിന്ന് ഓഫീസിലേക്ക് അവിടുന്ന് വീട്ടിലേക്ക് ഇടയ്ക്ക് സമാധാനമായി ഉണ്ടായിരുന്നത് സമൂഹമാധ്യമങ്ങളും ഫോണും മാത്രം ആയിരുന്നു എന്നാൽ ജീവിതത്തിലെ സുഖം മനസ്സിലാക്കിയത് ലോക ഡൗൺ നാളുകളിലാണ്. കൊറോണയുടെ വ്യാപനവും തുടർന്നുണ്ടായ മരണങ്ങളും മനസ്സിൽ ഒരു മുറിവായി തന്നെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെല്ലാം മുകളിലാണ് കുടുംബത്തിലുള്ള അവരുടെ സമീപനം അച്ഛൻ അമ്മ അനിയത്തി അമ്മൂമ്മ അപ്പൂപ്പൻ അനിയൻ........, ഇവരോടുള്ള എന്റെ സ്നേഹം എത്ര തുച്ഛമായിരുന്നു എന്ന് തോന്നി കെടക്ക് വിധത്തിലായിരുന്നു അവർക്ക് എന്നോടുള്ള സ്നേഹം കൊറോണ മഹാവ്യാധി യാണെങ്കിലും കുടുംബത്തിൽ ഉള്ളവരെ മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു . നമ്മുടെ ഈ കൊച്ചു കേരളം കൊറോണ ക്കെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിനുതന്നെ മാതൃകയായി തീർന്നു അതിൽ നമുക്ക് അഭിമാനിക്കാം..

നിരഞ്ജൻ
10B എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം