ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/സ്നേഹ ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹ ചങ്ങല


ഒരിടത്തൊരിടത്ത് ഒരു അച്ഛനും അമ്മയും 2 മക്കളും മുത്തച്ഛനും മുത്തശ്ശിയും താമസിച്ചിരുന്നു. കുട്ടികളാണെങ്കിൽ ഏതു നേരവും T.V യുടെ മുന്നിലാണ്. അച്ഛൻ പണിക്ക് പോയി വരുമ്പോൾ കുട്ടികൾ പറയുന്നതെല്ലാം വേടിച്ചു കൊണ്ടു വരുമായിരുന്നു. കുട്ടികൾക്ക് ഹോട്ടൽ ഭക്ഷണം ആയിരുന്നു കൂടുതൽ ഇഷ്ടം. അമ്മ ഒരു തയ്യൽക്കാരി ആയിരുന്നു. ഒരു ദിവസം അച്ഛന് പനിയും ചുമയും വന്ന് ആശുപത്രിയിലേക്ക് പോയി. ഡോക്ടറുടെ നിർദ്ദേശപ്രകാരം 14 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. അച്ഛൻ വീട്ടിൽ തന്നെ ഇരിക്കുന്നതുകൊണ്ട് മക്കൾക്ക് അച്ഛനോട് ദേഷ്യമായി. അമ്മ പോലും അച്ഛന്റെ അടുത്തേക്ക് പോകാത്തതുകൊണ്ട് അവർക്ക് മനസ്സിലായി അച്ഛന് എന്തോ രോഗമുണ്ടെന്ന്.ഒരു ദിവസം അവർ T.V ചാനൽ മാറ്റി കൊണ്ടിരിക്കെ പെട്ടന്നാണ് News ചാനലിൽ Covid-19 എന്ന രോഗത്തെ പറ്റി കണ്ടത്. പിന്നെയാണ് അത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതാണെന്നും അതു കൊണ്ടാണ് അച്ഛൻ അവരുടെ അടുത്തേക്ക് വരാതിരുന്നതെന്നും അവർക്ക് മനസ്സിലായി. അച്ഛന്റെ സിറം എടുക്കാനായി ആരോഗ്യ വിദഗ്ധർ എത്തുകയും സാമ്പിൾ എടുത്ത് പോവുകയും ചെയ്തു. 14 ദിവസം അച്ഛൻ നിരീക്ഷണത്തിലിരുന്നു. അച്ഛന്റെ റിസൽറ്റ് നെഗറ്റീവ് ആവുകയും ചെയ്തു. അച്ഛന്റെ അസുഖമെല്ലാം ഭേദമായ സന്തോഷത്തിൽ അവർ പുറത്തിറങ്ങി ഒന്നു കറങ്ങാൻ തീരുമാനിച്ചു. അപ്പോഴാണ് Lockdown വരുന്നത്. അത് കുട്ടികളിൽ ദേഷ്യമുണ്ടാക്കി. എന്നാലും ടി.വിയിലെ കാര്യങ്ങൾ ഓർത്തപ്പോൾ അവർ പഴയതുപോലെയായി. കണ്ടു മടുത്ത പ്രോഗ്രാമുകളും മറ്റും ടി.വിയിൽ സംപ്രേഷണം ചെയ്തപ്പോൾ അവർ ടി.വി കാണുന്നത് ചുരുക്കി.ലോകത്തെ കാര്യങ്ങൾ അറിയാൻ വാർത്തകൾ കണ്ടു തുടങ്ങി. മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പം സംശയം ചെലവഴിച്ചു. എല്ലാവരും കൂട്ടമായി വർത്തമാനം പറഞ്ഞു. പുറത്തു പോകുമ്പോൾ അമ്മ തയ്ച്ച മാസ്ക് അച്ഛൻ ധരിച്ചു. പുറത്തു പോയി വന്നാൽ കൈകൾ അച്ഛൻ സോപ്പിട്ടു കഴുകും. Break the chain പരസ്യം കണ്ട കുട്ടികളും ഇടയ്ക്കിടെ കൈ കഴുകും.സാധനങ്ങൾക്കൊക്കെ വില കൂടിയതുക്കൊണ്ട് അച്ഛൻ തൂമ്പയെടുത്ത് തൊടിയിലിറങ്ങി പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചു. ചെളി ഇഷ്ടമല്ലാത്ത കുട്ടികൾ അച്ഛനോടൊപ്പം ഒരു നേരമ്പോക്കിനായി കൃഷി ചെയ്യാൻ കൂടി.പിന്നെ പിന്നെ ചെടികളുടെ വളർച്ച അവരെ സന്തോഷിപ്പിച്ചു.അവർ പ്രകൃതിയെ, മണ്ണിനെ അറിയാൻ തുടങ്ങി. പറമ്പിലെ ചക്ക,മാങ്ങ, പപ്പായ തുടങ്ങിയവ ഹോട്ടൽ വിഭവങ്ങളേക്കാൾ സ്വാദുമായി അവർക്കു മുന്നിൽ നിരന്നു. അയൽപക്കത്തെ ചക്ക ഇങ്ങോട്ടും ഇവിടുത്തെ മാങ്ങ അങ്ങോട്ടും കൈമാറി. വരച്ചും എഴുതിയും മണ്ണിനെ അറിഞ്ഞും സ്നേഹം അറിഞ്ഞും ആ അവധി കാലം ലോക്ക്ഡൗൺ കാലം അവർ ആഘോഷമാക്കി കോവിഡ്-19 ന്റെ ചങ്ങല തകർക്കാൻ അവർ വീട്ടിനുള്ളിലെ സ്നേഹ ചങ്ങല ശക്തമാക്കി

സാൽവി സി.എസ്
7 ബി ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]