പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്
              വളരെയധികം രോഗങ്ങൾ നിറഞ്ഞുനിന്നിരുന്ന ഒരു ഗ്രാമം.അവിടെ പതിനായിരക്കണക്കിന് ജനങ്ങൾപാർത്തിരുന്നുദിവസങ്ങൾകൂടുംതോറും ചെറുതായിരുന്ന ദീനങ്ങൾ പെരുകി വലിയമഹാരോഗങ്ങളായിമാറി. ദിവസങ്ങൾ കടന്നുപോകുംതോറും മരണങ്ങളും ധാരാളം നടന്നു.അങ്ങനെയിരിക്കെ ഗ്രാമത്തലവൻ ജനങ്ങളെയെല്ലാം വിളിപ്പിച്ച്‌  ഒത്തുകൂടി. "ഈ രോഗം കാരണം മരണം കൂടിക്കൂടി വരികയാണ്.എവിടെ നിന്നാണ് ഈ രോഗങ്ങൾ ഉൽഭവിച്ച ത്?എന്താണ് കാരണം?"ജനങ്ങളെല്ലാംഅമ്പരന്നു.ഗ്രാമത്തലവൻ പറഞ്ഞു."ജനങ്ങളെ , ഈ രോഗങ്ങൾ കൂടുന്നതിന് കാരണക്കാർ നമ്മൾ തന്നെയാണ്.ഒരിക്കൽ സുന്ദരവും ശുചിത്വവുമായിരുന്ന ഈ ഗ്രാമം ഇന്ന് ഏ തവസ്ഥയിലാണ് എ ന്നറിയാൻ നാം ഈ ചുറ്റുപാടുകൾ ഒന്ന് നിരീക്ഷിച്ചാൽ മതി.വ ഴിയരികിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു,ജലാശങ്ങൾ മലിന ജലമായി മാറി,മരങ്ങളും ച്ചെടികളും നിറഞ്ഞുനിന്നിരുന്ന പ്രദേശങ്ങൾ തരിശുഭൂമികളായി മാറി.പതുക്കെ പതുക്കെ ഈ ഗ്രാമത്തെ നമ്മൾ തന്നെയാണ് ചൂഷണം ചെയ്തത്‌."ജനങ്ങൾ അവരവരുടെ തെറ്റുകൾ മനസിലാക്കി.ഗ്രാമത്തലവൻ പറഞ്ഞു."നമുക്ക് ഒരു മിച്ച്‌ ഈ രോഗത്തെ തുരത്തണം.അതിനു നാം നമ്മുടെ ഗ്രാമത്തെ തിരികെ ശുചിത്വവും സുന്ദരവുമായ ഒരിടമാക്കി തീർക്കണം.നമ്മൾ എല്ലാവരും ഒത്തുചേർന്ന് ജലാശയങ്ങൾ മാലിന്യവിമുക്തമാക്കണം,തരിശുഭൂമികളിൽ വീണ്ടും പച്ചപ്പ്‌ നിറയുന്നതിനായി മരങ്ങൾ വച്ച് പിടിപ്പിക്കും, വഴിയരികിലെ മാലിന്യങ്ങൾ നീക്കം ചെയ്യും. അതുപോലെ നമ്മളും ശുചിത്വമുള്ളവരായി മാറണം."അങ്ങനെ രോഗങ്ങൾ മുക്തമായ ആ ഗ്രാമത്തിൽ ജനങ്ങൾ സന്തോഷത്തോടെ ജീവിച്ചു.
അക്ഷയ ആർ എസ്
9 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]