സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് മുന്നേറാം    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായ് മുന്നേറാം      

കൊറോണയെന്ന കീടറാണി
അശ്വമേധം തുടങ്ങി....
പടയോട്ടം തുടങ്ങി....
വുഹാനിൽ കയറിക്കൂടി
സംഹാരതാണ്ഡവമാടി
ഇറ്റലി സ്പെയിൻ അമേരിക്ക
ഫ്രാൻസ് തായ് ലന്റ് ബ്രിട്ടൺ
അങ്കമാടി പടപൊരുതി
സർവ്വരാജ്യവും നേടി
സമ്പന്നരാഷ്ട്രങ്ങൾ തച്ചുടച്ചേ
ദരിദ്രരാജ്യം പിടിച്ചടക്കൂ
ഭയപ്പെടേണ്ട മാനവരേ
ഒറ്റക്കെട്ടായ് പടയ്ക്കിറങ്ങാം
വാളേന്തും കെെകളിൽ സാനിറ്ററെെസറും
പടച്ചട്ടയായ് മാസ്ക്കും ധരിക്കാം
ഒറ്റയായ് നില്ക്കണം ;കൂട്ടങ്ങളില്ല
ഒറ്റയാൾ പോരാട്ടം തുടരണം
വണ്ടിയുണ്ടെങ്കിൽ വീട്ടിലിടാം
നിരത്തിലിറങ്ങിയാൽ പിഴയിടണം
പണിയുണ്ടെങ്കിലും പോകാതിരിക്കണം
വീട്ടുപണിചെയ്യാൻ ശ്രദ്ധിയ്ക്കണം
വീട്ടുകാരൊത്തിരിയ്ക്കണം ;കളിയ്ക്കണം
സൗഹൃദ സദ്യയൊരുക്കണം
തിരക്കുകളെല്ലാം മാറ്റണം
തീവ്രമായ് വിളിക്കണം തമ്പുരാനെ.....
മനസ്സിൽ കുടികൊള്ളും ദൈവത്തിനായ്
സമയങ്ങളൊത്തിരി നീക്കിടേണം
മരുന്നില്ല ;മന്ത്രമില്ല
ചെപ്പടി വിദ്യകളൊന്നുമില്ല
ഏകവൈദ്യനാം ദൈവത്തിൻ മുമ്പിൽ
കൈക്കൂപ്പി നിന്ന് കേണിടേണം
'രക്ഷിക്കണേ'യെന്ന സ്നേഹമന്ത്രം
ഉള്ളിന്റെ ഉള്ളിൽ വിളിച്ചിടുമ്പോൾ
മർത്ത്യനെ തേടുന്ന തൃക്കരങ്ങൾ
മറക്കില്ല സാന്ത്വന സ്പർശമേകാൻ
സൗഖ്യവും ശാന്തിയും നല്കുമെന്ന
പ്രത്യാശയോടെ മുന്നേറിടാം


ഗായത്രി
സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത