എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം പ്രതിരോധിക്കാം
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു മഹാവ്യാധിയാണ് "കൊറോണ". ചൈനയിലെ "വുഹാൻ"എന്ന നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത് വളരെ വേഗത്തിൽ ലോകത്തെ മുഴുവൻ കീഴടക്കി. "കിരീടം" എന്നർഥം വരുന്ന ലാറ്റിൻ പദമാണ് കൊറോണ. കൊറോണയെ നേരിടാനായി സർക്കാർ ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട് . അതിന് വേണ്ടി ജനങ്ങൾ പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൂടാതെ മുതിർന്നവരും, കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ഈ പരീക്ഷാക്കാലത്ത് വന്ന കോറോണയെ പറ്റി കുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അനിവാര്യമാണ്. കോവിഡ് 19നെ പറ്റിയും അതിനെ പ്രതിരോധിക്കാനായി അവലംബിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങളെ പറ്റിയും കുട്ടികളും അറിഞ്ഞിരിക്കണം. ഇതിനു മുൻപ് പ്രളയത്തേയും, നിപ്പയെയും നാം നേരിട്ടിട്ടുണ്ട്. വിവേകപരമായ പ്രവർത്തിയിലൂടെ കോവിഡ് 19 നെയും നേരിടാൻ നമുക്ക് കഴിയും. കോറോണയെ ഭയപ്പെട്ടുകൊണ്ടല്ല , അതിനെ പ്രതിരോധിച്ചു കൊണ്ട് മുന്നേറിയാൽ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കും. സാമൂഹിക അകലം പാലിച്ചും , എന്നാൽ ഒത്തുരുമയോടെ പ്രവർത്തിച്ചും കോവിഡ് 19നെ തോൽപിക്കാൻ സാധിക്കും. |