Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണവും വ്യക്തിശുചിത്വവും
"ജീവൻ തുടിപ്പുള്ള
ഭൂമിയാം അമ്മയേ
നോവിച്ചീടിനാൽ , മനുഷ്യാ
അനുഭവിക്കും നീ -
ഒരുനാൾ
ഇന്ന് നാം നേരിട്ട്കൊണ്ടിരിക്കുന്ന സാമൂഹികപരമായതും പരിസ്തിഥിപരവുമായ പ്രശ്നങ്ങൾ തള്ളികളയുവാൻ സാധിക്കുന്നതല്ല , മുകളിൽ പരാമർശിട്ടുള്ള നാല് വരി കവിതയും ഇത് തന്നെയാണ് അർത്ഥമാക്കുന്നത്
" ജീവനുള്ള നമ്മുടെ അമ്മയായ ഭൂമിയെ നോവിച്ചാൽ അതിന് ഒരുനാൾ മനുഷ്യരെല്ലാ൦ മറുപടി പറേയണ്ടിവരും " .
ശരിയാണ് ഇന്ന് നാം മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ് നമ്മുടെ അമ്മയായ പ്രകൃതിയോട്.
എന്താണ് പ്രകൃതി ?
" മനുഷ്യർക്കും , മനുഷ്യസൄഷ്ടികൾക്കും വിരുദ്ധമായി സസ്യങ്ങൾ , മൃഗങ്ങൾ , ഭൂപ്രകൃതി , ഭൂമിയുടെ മറ്റ് സവിശേഷതകൾ , ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ളതെല്ലാം ചേരുന്നതാണ് പ്രകൃതി ".
ഇതിന് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട് ഇവയിൽ ഒന്നില്ലാതെ മറ്റൊന്ന് നിലനിൽക്കില്ല , അടിസ്ഥാനപരമായി പറഞ്ഞാൽ ഇവയെല്ലാം തമ്മിൽ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു . ഇവയിൽ ഏതെങ്കിലും ഒന്ന് നശിച്ചാൽ ബാക്കി ഉള്ളവയുടെയെല്ലാം നിലനിൽപ്പിന് അത് ഭീഷണിയാകും .
ഇതിനെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ എന്ന് പറയുന്നത്.
ഇംഗ്ലീഷ് ബൈയോളജിസ്റ്റ് ആയ,ചാൾസ് റോബർട്ട് ഡാർവിൻ എന്ന ചാൾസ് ഡാർവിൻ തന്റെ ശാസ്ത്രപുസ്തകമായ"THE EVOLUTION " ഇൽ അടിസ്ഥാനപരമായി പറഞ്ഞിരിക്കുന്നതും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കുറിച്ച് തന്നെയാണ്. ആ പുസ്തകത്തിൽ ഡാർവിൻ എടുത്തു പറയുന്ന ഒന്നാണ് "അർഹതയുള്ളവയുടെ അതിജീവനം " അഥവാ " SURVIVAL OF THE FITTEST " ഇതിനെ കുറിച്ചുള്ള വിവരണം ഒരു ഉദാഹരണം ചർച്ചചെയ്യ്തുകൊണ്ടാകാം.""നിങ്ങൾ ഒരു ചെറിയ കുടം എടുക്കുക അതിൽ വെള്ളം ഒഴിക്കുക , കുടം നിറഞ്ഞൊഴുകുന്നത് വരെ ഒഴിക്കുക . കുടം നിറഞ്ഞ് കഴിഞ്ഞാൽ ബാക്കി വരുന്ന വെള്ള൦ അത് _പുറംതള്ളുമെന്നുറപ്പാണല്ലൊ . അതായത് നാം എന്തെടുത്താലും അത് കുടമൊ , അല്ലെങ്കിൽ മറ്റെന്തായാലും അവയ്ക്ക് ഉൾകൊള്ളാൻ കഴിയുന്ന അളവിൽ കൂടുതലായാൽ ബാക്കി വരുന്നത് അവ പുറംന്തള്ളും_""
ഇത്പോലെയാണ് പ്രകൃതിയും , പ്രകൃതിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ജീവജാലങ്ങൾ ആയാൽ അവിടെ "സ്വഭാവിക തിരഞ്ഞെടുപ്പ്" അഥവാ "NATURAL SELECTION" എന്ന പ്രക്രിയ നടക്കുകയും അതിൽ നിലനിൽക്കാൻ കഴിവുള്ള ജീവജാലങ്ങൾ തുടർന്ന് ജീവിക്കുകയും ബാക്കിയെല്ലാം തുടച്ചുനീക്കംചെയ്യപ്പെടുകയും ചെയ്യും , ഇതാണ് ഡാർവിൻ മുന്നോട്ട് വെച്ച സിദ്ധാന്തം.
നമ്മുടെ പ്രകൃതിക്ക് നമ്മൾ ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങളെയും ഉൾകൊള്ളാനുള്ള കഴിവുണ്ട് , എന്നാൽ നാം തന്നെ പ്രകൃതിയെ ചൂഷണ൦ ചെയ്യുകയു൦ നശിപ്പിക്കുകയു൦ ചെയ്താൽ മുകളിൽ പറഞ്ഞ പ്രകൃതിയുടെ കഴിവ് നഷ്ടപ്പെടുകയും അത് മനുഷ്യകുലത്തിന് തന്നെ വിപത്തായി മാറുകയു൦ ചെയ്യും.
പ്രകൃതിയുമായി നാം എങ്ങനെ ഇടപഴകുന്നുവൊ അതുപോലെ ആയിരിക്കും പ്രകൃതി നമ്മളോടും ഇടപഴകുന്നത്.
ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന വിപത്താണ് കൊറോണ വൈറസ്സ്. ( ഈ വൈറസ്സ് മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിക്കുമ്പോൾ ഒരു കിരീടത്തിൻറ്റെ രൂപത്തിലാണ് കാണപ്പെടുന്നത് അതുകൊണ്ട് crown എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയത് )
ഈ അണുബാധയെ തടയുവാൻ വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും അനിവാരൄമാണ് .
ഇറ്റലി , അമേരിക്ക തുടങ്ങിയ രാജൄങ്ങളിൽ ഇത് അനിയന്ത്രിതമായി മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്ന് പിടിച്ചു കഴിഞ്ഞു . ഇറ്റലി യിലെ പകുതിയോളം ജനങ്ങൾ ഈ അണുബാധയെ തുടർന്ന് മരണമടഞ്ഞു . അവിടുത്തെ ജനങ്ങളുടെ പക്വതയില്ലായ്മ കൊണ്ടാണ് കാരൄങ്ങൾ ഇത്രമാത്രം പരിതാപകരമായത് .
ഇന്ത്യ മഹാരാജൄത്തിന് ഇന്നിപ്പൊ ഇറ്റലി , അമേരിക്ക തുടങ്ങിയ രാജൄങ്ങൾ ഓരോരോ ഉദാഹരണങ്ങൾ ആണ് , പക്വതയോടെ ഇതിനെ നോക്കികണ്ടില്ലെങ്കിൽ എന്തു സംഭവിക്കും എന്നതിനുള്ള ഉദാഹരണം.
ഇന്നു൦ നാം വൈകിയിട്ടില്ല , വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും നിർബദ്ധമാക്കുക , പരിസ്ഥിതി മലിനീകരണം ഒഴിവാക്കുക , കാടുകളും വനങ്ങളും വെട്ടിനശിപ്പിക്കാതിരിക്കുക , ജലത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക . ഇത്തരത്തിൽ ഇളക്കംതട്ടിയ *പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ ശ്രമിക്കുക .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]
|