സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പാരിസ്ഥിതിക സംന്തുലനം
പാരിസ്ഥിതിക സംന്തുലനം
ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടോ എന്നതാണു പ്രശ്നം. പലപ്പോഴും വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണു നാം കാണുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തെമ്പാടും അതിന്റെ അലയൊലികൾ ദൃശ്യമാണ്.
വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനില്ക്കാനാവില്ല. സസ്യ ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടംതട്ടും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ