സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/അക്ഷരവൃക്ഷം/സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷണം
'നാം ഇന്ന് ഏറ്റവും അധികം നേരിടുന്ന ഒരു വെല്ലുവിളിയാണ് പരിസ്ഥിതി പ്രശ്നം. പരിസ്ഥിതിയെ കാത്തു സൂക്ഷിക്കാൻ നാം മറന്നു പോകുന്നു.ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ് ഇത്.

വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പവും അതിൽനിന്നും പുറന്തള്ളുന്ന പുകയും, പൊടിപടലങ്ങളും ശുദ്ധവായുവിനെ മലിനമാക്കുന്നു. വൻതോതിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ മറ്റൊരു വിധത്തിൽ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു. പുഴ,തോട്, കിണർ,കുളം തുടങ്ങിയ ജല സ്റോതസുകൾ മാലിന്യങ്ങളാൽ നിറയുന്നു. പുഴയിലെ മണൽ വാരൽ, കുന്നിടിക്കൽ, വന നശീകരണം, വയൽ നികത്തൽ തുടങ്ങിയ പല കാരണങ്ങളാൽ വരൾച്ച , പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നു. മണ്ണ്, വായു, ജലം,ഇവ മലിനമാകാതെ സൂക്ഷിക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിച്ച് പരിസ്ഥിതി കാത്തു സൂക്ഷിക്കാനും നമുക്ക് കടമയുണ്ട്.....

ഹീര പി
ഏഴ് സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാ ൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം