ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ മൈക്രോഗ്രീൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ മൈക്രോഗ്രീൻ

പച്ചക്കറികൾ ഔഷധ സസ്യങ്ങൾ ധാന്യങ്ങൾ എന്നിവയുടെ വിത്തുകളിൽ നിന്ന് വാങ്ങാനോ വീട്ടിൽ വളർത്താനോ കഴിയുന്ന ഒരു പ്രത്യേകതരം പച്ചക്കറി തൈകളെ ആണ് നമ്മൾ മൈക്രോ ഗ്രീൻ എന്ന് വിളിക്കുന്നത്.1980കളിൽ അമേരിക്കയിലെ കാലിഫോർണിയയിൽ മൈക്രോ ഗ്രീൻകൊണ്ട് രുചികരമായ പാചക പരീക്ഷണങ്ങൾ നടത്തി. ശാസ്ത്രജ്ഞർ മൈക്രോ ഗ്രീൻ ഒരു പ്രവർത്തന പരമായ ഭക്ഷണമായി കാണുന്നു കാരണം ഇവയ്ക്ക് പ്രായോഗികമായി പ്രധാന പോഷകങ്ങൾ നമ്മിലേക്ക് എത്തിക്കുവാൻ സാധിക്കുന്നു എന്നതാണ്....സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ഒരു നനഞ്ഞ ചാക്കിലോ ന്യൂസ് പേപ്പറിൽ മണ്ണിലോ വളർത്തുവാൻ സാധിക്കുന്നു . നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ മൈക്രോ ഗ്രീൻ മുളപ്പിച്ച് എടുക്കുവാൻ ഉപയോഗിക്കാം .പാത്രങ്ങളിൽ ടിഷ്യൂപേപ്പറോ ചാക്ക് കഷണമോ മൂന്നോ നാലോ പാളികൾ ആക്കി ധാന്യങ്ങൾ ഇട്ടു മുളപ്പിക്കുന്നത് കൊണ്ട് നമുക്ക് ഒരു ദോഷവുമില്ല .ഇത്തിരി നേരം കൊണ്ട് ഒത്തിരി ആരോഗ്യം കിട്ടുകയും ചെയ്യും.പയർ കടല കടുക് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ആദ്യത്തെ പത്ത് ദിവസം ഇതിന് വെയിൽ നല്ലപോലെ കൊള്ളിക്കണം. അത്രത്തോളം വൈറ്റമിനുകളും മിനറൽസും ഇതിനു ലഭിക്കുന്നു.പോഷകസമൃദ്ധമായ ഇവയിലൂടെ നമുക്ക് ആരോഗ്യപരമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു നിരവധി രോഗങ്ങളെ തടയുകയും ആരോഗ്യവും ക്ഷേമവും വർധിക്കുവാൻ സഹായിക്കുന്നു. ഇവ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും സന്ധിവാതം കൊളസ്ട്രോൾ, പ്രമേഹം, അൽഷിമേഴ്സ് എന്നീ രോഗങ്ങൾ തടയുവാനും സഹായിക്കുന്നു.'



നിരഞ്ജന ടി വി
4 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]