ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ ഓർമ്മിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മിക്കുക

 ഇന്ന് ഭീതിയിലാണ്ടുനിൽക്കുന്നു നാം
 ഇന്ന് വേദനയോടെ തേങ്ങുന്നു നാം
ഓർക്കുന്നു നാമിന്ന് പലതിനേയും
 പണ്ട് ധരയോടു ചെയ്തൊരു തെറ്റിനെയും

വെട്ടിക്കളഞ്ഞു നാം വൃക്ഷങ്ങളെ
ഭൂമിക്കു തണലായ സ്വർഗ്ഗങ്ങളെ
മായ്ച്ചു നാം കിളികൾ തൻ മധുരഗാനം
 കൊന്നു നാം പുഴയുടെ കളനിസ്വനം

 എന്തിനു ചെയ്തുവെന്നോർക്കുന്നു നാമിന്ന്
കേവലം മാനവൻ തൻ സുഖത്തിൻ
 ഓർത്തില്ല നാമന്ന് പലതിനെയും
ഓർക്കാൻ ശ്രമിച്ചീല പല ജീവനും

ഇന്ന് നാം ഒറ്റയ്ക്കായി കൂടുകളിൽ
ഇന്ന് നാം തണലില്ലാതേകരായി
 ഓർക്കൂ മനുജാ നീ ഒറ്റക്കല്ല
പലരാണ് ഭൂമിതൻ അവകാശികൾ
 

നക്ഷത്ര. ജെ.കെ
9B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]