ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devamathahs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി





ഒന്നുമറിയാതെ ഒഴുകിയ ലോകത്ത്
മഹാമാരി പോലെ കോവി‍ഡ്
ഇത്തിരിപ്പോരുന്ന നിന്നെ ഭയന്ന്
ലോകരെല്ലാം വീട്ടിലിരിപ്പാണല്ലോ.

സമ്പന്നതയെല്ലാം നിന്റെ മുന്നിൽ
വഴിമാറിപ്പോവുകയാണല്ലോ
ജാതിയില്ല,മതമില്ല നിൻ-
മുന്നിൽ എല്ലാരും തുല്യരല്ലോ.


കേരളമക്കളാം നമ്മൾക്കൊന്നായി
കോവിഡിനെ നേരിടാം ഒരു മനസ്സോടെ
മാസ്ക്കണിഞ്ഞും കൈയകലം പാലിച്ചും
കൈകൾ അണുവിമുക്തമാക്കിയും.

              എന്തിനും ഏതിനും സമയമില്ലാത്ത
              മനുഷ്യസമൂഹം കണ്ണുതുറന്നെല്ലാം കാണുന്നു
              വീട്ടിലുള്ളവരെ സ്നേഹിച്ചുമറിഞ്ഞും
              വീടും പരിസരവും വൃത്തിയാക്കുന്നു.

ആഡംബരങ്ങൾ ഒഴിവാക്കി
ലളിത ജീവിതവും നമുക്കാവുമല്ലോ
പ്രളയത്തിൽനിന്നും പഠിക്കാത്ത പാഠങ്ങൾ
ഇനിയെങ്കിലും പഠിച്ചാൽ നമുക്ക് നന്ന്.

 

അനുപ്രിയ സന്തോഷ്
9 A ദേവമാതാ ഹൈസ്ക്കുൾ ചേന്നങ്കരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത