ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/എന്റെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെബാല്യം      

കൂട്ടുകാരുമൊത്തു കളിച്ചു നടന്നൊരുബാല്യം
ഇന്നു തികച്ചും അന്യമായ് തീർന്നൊരെൻ കാലം
അച്ഛനും അമ്മയും മൊപ്പം കൈപിടിച്ച് നടന്നൊരെൻ ബാല്യം
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം
ഓല പീപ്പിയും പാവയും പമ്പരവുമെല്ലാം കൊണ്ട് കളിച്ചൊരെൻ ബാല്യം
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം
സ്നേഹത്തിൻ വിലകൾ ഓർമ്മയാകുന്നൊരു ബാല്യം
ഇന്നു തികച്ചും അന്യമാകുന്നൊരു കാലം
ഉയരങ്ങളിലെത്താൻ മത്സരിക്കുന്നൊരു കാലം
ഇന്നെൻ്റെ ബാല്യം ഓർമ്മകൾ മാത്രം

നഹില ഫാത്തിമ
6C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]