ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ടു പോയിൻ്റ് ഒ.(2.O)
ടു പോയിൻ്റ് ഒ.(2.O)
"എനിക്ക് വേണ്ടാ ചോറ് ."
"മോളേ കഴിക്കെടീ, ഇത്തിരിക്കൂടി."
അമ്മ അനിയത്തിയെ ഊട്ടുകയാണ്.
അവളങ്ങനെയാണ്. ചോറ് വേണ്ട. മിഠായി മതി. ഐസ് ക്രീം മതി. മധുര പലഹാരങ്ങൾ മതി. എന്നും അതൊക്കെ വാങ്ങി നല്കാൻ അച്ഛനു പൈസയില്ല. അതൊന്നും അവൾക്കറിയണ്ട. വേണന്നു പറഞ്ഞാ വേണം. വേണ്ടെന്ന് പറഞ്ഞാ വേണ്ട. അമ്മയും അച്ഛനും അവൾടെ താളത്തിനാണ് തുള്ളുന്നത്.എന്നാലിപ്പോളെന്തായി. എല്ലാം തകർത്തുകൊണ്ടല്ലേ, കൊറോണ വന്നത്. നമ്മുടെ കോവിഡ്- പത്തൊൻപതേ.
രജനിപ്പടം യന്തിരൻ ടു പോയിൻ്റ് ഓ. എന്ന് ക്ലാസ്സിൽ സാർ പറഞ്ഞപ്പോൾ ഇങ്ങനെ ഒരു പേരുണ്ടോ എന്നെനിക്ക് സംശയം തോന്നി.ഓ... പോലും.2. O.
അമ്മ ഇന്ന് ഊണിനൊപ്പം അവളെ മയക്കാൻ 2. O ടെലിവിഷനിൽ കാണിച്ചപ്പോ എനിക്ക് തോന്നി ഇനിയുള്ള കാലം യന്ത്രമനുഷ്യൻമാരുടേത് മാത്രമാവുമോ എന്ന്. പിന്നെത്തോന്നി അവരും മനുഷ്യൻ്റ ഉല്പന്നം തന്നെയല്ലോ. അപ്പോൾ കൂടെ മനുഷ്യനും വേണമല്ലോ.
സന്തോഷം. അച്ഛനും അമ്മയും എന്നും വീട്ടിൽ തന്നെ. റേഷനരി .ഫ്രീ കിറ്റ്. ചീരയും മുരിങ്ങയിലയും. പണ്ടത്തെപ്പോലെയല്ല. ഇതൊക്കെ രുചിയോടെ തിന്നാൻ ഞാനും ശീലിച്ചിരിക്കുന്നു. അവളും ഈ പിണക്കം മാറി ചോറു തിന്നാൻ പഠിച്ചു വരുന്നല്ലോ. ബേക്കറിയാഹാരം ദോഷമെന്നാണ് സാറ് പഠിപ്പിച്ചത്. സത്യം തന്നെ. ഇപ്പോൾ ഇതൊക്കെ ഇഷ്ടമായിരിക്കുന്നു. കൊറോണക്കാലത്ത് എന്തെല്ലാം പഠിച്ചിരിക്കുന്നു. ഇനി ഈ ലോക് ഡൗൺ ഒന്നു കഴിഞ്ഞിട്ടു വേണം കൂട്ടുകാരോട് ഇതൊക്കെ ഒന്നു പറയാൻ.ടു പോയിൻ്റ് ഓയും..............................
.
.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ