ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കൊറോണ രോഗം ആദ്യമായി പടർന്നുപിടിച്ചത് ചൈനയിലെ വുഹാനിലാണ് .2020 ജനുവരി 30ന് ഇൻഡ്യയിലും കൊറോണ രോഗം സ്ഥിതീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ മലയാളികളായ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളിലായിരുന്നു ആദ്യമായി ഇന്ത്യയിൽ കൊറോണ വൈറസ് എന്ന രോഗം കണ്ടെത്തിയത് ഇവർ മൂവരും തൃശൂർ സ്വദേശികളാണ്. 'കൊറോണ' എന്ന വാക്കിനർത്ഥം 'കിരീടം' എന്നാണ്. കൊറോണ യുടെ മറ്റൊരു പേര് കോവിഡ് -19 എന്നാണ്. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന ഈ രോഗം പെട്ടെന്ന് തന്നെ ലോകമൊട്ടാകെ പടർന്നുപിടിച്ചു. കൊറോണ വൈറസ് സ്ഥിതീകരിക്കാത്ത ഒരു സ്ഥലം പോലും അവശേഷിച്ചില്ല. കൊറോണ വൈറസ് ലോകത്തിൽ ഉണ്ടാക്കിയ ദുരിതങ്ങൾ ചെറുതൊന്നുമല്ല. അതിനെത്തുടർന്ന് 2020 മാർച്ച് 22ന് പ്രശ്നം ഗുരുതരം ആണെന്ന് മനസ്സിലാക്കിയ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി 'ജനത കർഫ്യൂ' പ്രഖ്യാപിച്ചു. രാവിലെ 7 മണി മുതൽ 9 മണിവരെ 'ജനത കർഫ്യൂ' ആഹ്വാനം ചെയ്തു. വീടുകളിൽ നിന്നും ജനതകൾ പുറത്തിറങ്ങാതെ ആഹ്വാനം വരവേറ്റു. എന്നാൽ പോലും ചിലർ ആ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെ പുറത്തിറങ്ങി നടന്നു. അത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ജനങ്ങൾ അവർക്ക് വേണ്ടി മാത്രമല്ല സമൂഹത്തിനു വേണ്ടിയും ഈ ആഹ്വാനം ഉൾക്കൊള്ളണമായിരുന്നു. എന്നാൽ അത് വകവയ്ക്കാത്തതുമുലം മൂലം കൊറോണ രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ ഇടവരുത്തി. പ്രശ്നം രൂക്ഷമായപ്പോൾ രോഗവ്യാപനം തടയാൻ പ്രധാനമന്ത്രി മാർച്ച് 25നു ശേഷം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 21 ദിവസം നീണ്ടുനിൽക്കുന്ന ലോക്ക് ഡൗൺ. സ്കൂളുകൾ, കോളേജുകൾ അടച്ചു. പരീക്ഷകൾ എല്ലാം മാറ്റിവെച്ചു. ആവശ്യ സാധനങ്ങൾ വാങ്ങാൻ ഉള്ള കടകൾ ഒഴിച്ച് ബാക്കിയെല്ലാം അടച്ചു. വീടുകളിൽ നിന്നും ആരും പുറത്തിറങ്ങിയാൽ എന്ന നിർദ്ദേശവും നൽകി. റോഡുകളിൽ വാഹനങ്ങളുടെ നിയന്ത്രണം കർശനമാക്കി. ലോകത്തിലെ സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ കൊറോണ ഇതിനകം ആധിപത്യം സ്ഥാപിച്ചിരുന്നു. മരണനിരക്ക് ദിനംപ്രതി ഉയർന്നുവന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നൽകുന്ന പിന്തുണ പ്രശംസ അർഹിക്കുന്നതാണ്. ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, പൊതുപ്രവർത്തകർ തുടങ്ങി പല മേഖലകളിൽ പ്രവർത്തിക്കുന്നവർ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അനുദിനം കൈമെയ് മറന്ന് അഹോരാത്രം പ്രവർത്തിച്ചു. 'നിപ്പ'പിടിപെട്ടപ്പോഴും,'പ്രളയക്കെടുതി'യിൽ ആണ്ടുപോയപ്പോഴും കേരളം ഒറ്റക്കെട്ടായി ഒരു മനസ്സായി നിന്നു നേരിട്ടു. അതുപോലെ 'കൊറോണ' എന്ന ഈ മഹാവിപത്തിനെ യും കേരളം തോൽപ്പിച്ച് മുന്നേറും. ഇടപെടലുകൾ ഒഴിവാക്കിയും, വ്യക്തിശുചിത്വം കൈ കൊണ്ടും നമ്മൾ കൊറോണയെ വകവരുത്തും. നല്ലൊരു നാളെയ്ക്കായി നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ