എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/അമ്മുവിന്റെ അമ്മിണി
അമ്മുവിന്റെ അമ്മിണി ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ അമ്മു എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ ഒരു ദിവസം ഒരു ഓമന തൈമാവ് നട്ടു.
നന്നായി വെള്ളമൊഴിച്ചും വളമിട്ടും പരിപാലിച്ച ആ തൈമാവിന് അവൾ അമ്മിണി എന്ന് പേരിട്ടു. നാളുകൾക്കു ശേഷം ആ തൈമാവിന് ഒരില വന്നു.പിന്നെ അത് രണ്ടില ആയി, മൂന്നിലയായി നാൾക്കുനാൾ ആ തൈമാവ് വളർന്നു വന്നു.ആകാശം നോക്കി നിൽക്കുന്ന ആ തൈമാവിന്റെ കൂമ്പുകൾ കണ്ടപ്പോൾ അമ്മുവിന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചുദിച്ചതു പോലുള്ള ശോഭയായിരുന്നു.അങ്ങനെ തന്നോളമെത്തിയ ആ തൈമാവ് അമ്മുവിനെ ഏറെ സന്തോഷിപ്പിച്ചു. അങ്ങനെ പച്ചിലകൾ നിറഞ്ഞു നിൽക്കുന്ന ശാഖകൾ ആ തൈമാവിന് വന്നു.അത് കൊച്ചിളം കാറ്റത്ത് നൃത്തമാടിക്കൊണ്ടിരുന്നു.
" പ്രകൃതി നമുക്ക് നൽകുന്ന വരമാണ് മരങ്ങൾ. പ്രകൃതിയുടെ നിലനിൽപ്പിന് മരങ്ങൾ അത്യാവശ്യമാണ്. നമ്മുടെ പരിസ്ഥിതിയെ കാത്തു സൂക്ഷിക്കേണ്ടത് നാം തന്നെയാണ്. നമ്മുടെ പരിസ്ഥിതിയിൽ മരങ്ങൾ അത്യന്താപേക്ഷിതമാണ്". ഇതു മാത്രമല്ല, ഈ മരത്തിൽ താമസിക്കുന്ന കിളികളുടെ കൂടുകളും നഷ്ടമാകും എന്ന് അമ്മു മരം മുറിക്കാൻ വന്നവ രോട് പറഞ്ഞു. അമ്മുവിന്റെ കൂടെ പക്ഷികളും ,കിളികളും, അണ്ണാരക്കണ്ണൻമാരും ഇതേ ആശയത്തോടൊപ്പം നിന്നു.അമ്മുവിന്റെ സങ്കടം കണ്ട് മരംമുറിക്കാൻ വന്നവരുടെ മനസ്സലിഞ്ഞു. അവർ മരം മുറിക്കാതെ തിരിച്ച് പോയി. ഇതൊക്കെ കണ്ടും കേട്ടും നിന്ന അമ്മിണി എന്ന മരത്തിന് വളരെയധികം സന്തോഷം തോന്നി. അവൾക്ക് അമ്മുവിനോട് ഇഷ്ടം കൂടുകയും, അവളോട് തന്നെ അഭിമാനം തോന്നുകയും ചെയ്തു. എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ