വലിച്ചെറിയുന്നൊരു സംസ്കാരത്തെ തിരിച്ചറിയേണം മാനവരെ, ഹരിത മനോജ്ഞമാമീ പ്രകൃതി നമുക്കിന്നൊരു ശാസനതൻ സ്വരമുയർത്തവേ, മനുഷ്യൻ മനുഷ്യനായി ജീവിക്കാതിരുന്നാൽ, പ്രകൃതി നമ്മെ വിഴുങ്ങിടും. കൊറോണപോലുള്ള മഹാമാരികൾ - താക്കീതുകൾ ഇനി വരുന്നൊരു തലമുറയ്ക്ക് പകർന്നുനൽകാം മൂല്യങ്ങൾ മരമില്ലെങ്കിൽ നാമില്ല, പുഴയില്ലെങ്കിൽ നാമില്ല, മണ്ണും വിണ്ണും ശുചിയെങ്കിൽ കരുതലേകും പ്രകൃതി എന്നെന്നും.