Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനെ മാറ്റിയ വൈറസ്
നമ്മുടെ ലോകത്ത് ഒരിക്കൽ കൊറോണ എന്ന ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടു. മനുഷ്യർ പേടിച്ചു വിറച്ചു. വൈറസ് മനുഷ്യശരീരത്തിൽ എത്തുന്നത് മറ്റു മനുഷ്യരിൽ നിന്നും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങളിൽ നിന്നുമാണ് ഈ വൈറസ് പകരുന്നത്. ഗവൺമെൻറ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മനുഷ്യരെ സംരക്ഷിക്കാൻ ശ്രമം തുടങ്ങി. ജനങ്ങൾ വീടുകളിൽ ഒതുങ്ങി. ചില മനുഷ്യർ ലോകത്ത് എന്തു നടക്കുന്നു എന്ന് കാണാൻ ഇറങ്ങി നടന്നു. അവർക്ക് പോലീസിന്റെ അടിയും കിട്ടി, കേസുമായി ചിലർ. പല അന്ധവിശ്വാസവും വെച്ചുപുലർത്തിയിരുന്നവർക്ക് ദൈവത്തെ കൊറോണ പൂട്ടിയത് പോലെയായി. പള്ളികളും ക്ഷേത്രങ്ങളും മോസ്‌കുകളും അടഞ്ഞു. മനുഷ്യർ മനുഷ്യരിൽ ദൈവത്തെ കാണാൻ ആരംഭിച്ചു. ദൈവത്തിൻറെ പേരിൽ അടികൂടുന്ന മനുഷ്യന് മനുഷ്യനെ സ്നേഹിക്കാനും കരുതാനും ഇതിലൂടെ കഴിഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും ജോലിക്ക് വന്നിരുന്ന മനുഷ്യർ അവരുടെ നാട്ടിൽ പോകാൻ ഓട്ടം തുടങ്ങി. മനുഷ്യർക്ക് ധനം ഇല്ലാതെ ജീവിക്കാൻ കുറച്ചുകാലം കഴിഞ്ഞു. മനുഷ്യരുടെ അഹങ്കാരം കാരണം ദൈവം മനുഷ്യന് കൊടുത്ത ഒരു പണിയാണ്കൊറോണ. ബർഗർ, പിസ , ചൈനീസ് വിഭവങ്ങൾ മാത്രം കഴിച്ച് സുഖിച്ച മനുഷ്യൻ ഇപ്പോൾ ജീവൻ നിലനിർത്താൻ മരച്ചീനിയും ചക്കയും നാട്ടിൽ കിട്ടുന്ന വിഷമില്ലാത്ത വിഭവങ്ങളും കഴിക്കാൻ തുടങ്ങി. ജനങ്ങൾക്ക് പ്രതിരോധശേഷി കൂടി. 2000 പേർ കൂടി നടത്തിയിരുന്ന വിവാഹം 50 പേരിൽ നടത്താൻ ജനങ്ങൾ പഠിച്ചു. മരണത്തിന് 20റീത്തു വച്ചിരുന്ന സ്ഥലത്ത് റീത്ത് വയ്ക്കാതെ നന്നായി സംസ്കരിക്കാൻ പഠിച്ചു. അനേകമാളുകൾ എല്ലാ രാജ്യങ്ങളിലും മരണപ്പെട്ടു.
നിപ്പാ വൈറസിനെയും പ്രളയത്തെയുംഅതിജീവിച്ച് വന്ന നമ്മളിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു. അനേകം പേർക്ക് വീട് നഷ്ടപ്പെട്ടു. അനേകം പേർക്ക് ജോലി നഷ്ടപ്പെട്ടു. ഗവൺമെന്റിന് കോടികളുടെ നഷ്ടം വന്നു. വരുമാന മാർഗങ്ങളും ഇല്ലാതെയായി. എന്നാൽ ഇതിൽനിന്ന് നമ്മുടെ രാജ്യം തളരാതെ മുന്നേറുകയും ജനങ്ങളെ സഹായിക്കുകയും മറ്റു രാജ്യങ്ങളെക്കാൾ ഉന്നതമായ കാര്യങ്ങൾ ചെയ്യുകയും ലോകരാജ്യങ്ങൾക്ക് മാതൃകയാവുകയും ചെയ്തു. കേരളം നമ്പർ വൺ ആയി ലോകത്തിൽ കാണപ്പെട്ടു. ഗവൺമെന്റ് പ്രതിരോധപ്രവർത്തനങ്ങൾ നന്നായി നിർവഹിച്ചു. കൊറോണയെ നേരിടാൻ ഗവൺമെന്റ്, ആരോഗ്യവകുപ്പ്, ഹോസ്പിറ്റൽ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് പ്രവർത്തിക്കുകയും, മനുഷ്യർ സഹകരിക്കുകയും ചെയ്തു. കുറച്ചു മാസങ്ങൾക്ക് ശേഷം മനുഷ്യർ കൊറോണയെ തോൽപ്പിച്ചു. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഗുണപാഠം, മനുഷ്യർ എത്ര അഹങ്കരിച്ചാലും എത്ര ഉയർന്നാലും നമുക്ക് കാണാൻ കഴിയാത്ത നിസ്സാരമായ വൈറസ് മതി മനുഷ്യരാശിയെ ഇല്ലാതാക്കുവാൻ...
|