ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ചെടിയ‌ുടെ നൊമ്പരം , പ‌ൂക്കള‌ുടെയ‌ും

Schoolwiki സംരംഭത്തിൽ നിന്ന്
മ‌ുൻകോപിക്ക് പറ്റിയ അമളി

ഹോ എന്തൊര‌ു മഴ... ഭയങ്കര കാറ്റ‌ും , റോസാചെടി പറഞ്ഞ‌ു. ഈ മഴ ഇങ്ങനെയാണെങ്കിൽ എന്റെ ഈ ഓമനപ‌ൂ നശിക്ക‌ും. ക‌ുറെ ദിവസങ്ങൽക്ക് ശേഷമാണ് എനിക്കൊര‌ു പ‌ൂവ് ഉണ്ടായത് , ജമന്തി പറഞ്ഞ‌ു. " മ‌ുൻപ് എന്ന‌ും പ‌ൂക്കൾ പ‌ൂക്ക‌ുമായിര‌ുന്നില്ലേ..ഇപ്പോഴതില്ല , നമ്മ‌ുടെ കാലം എങ്ങോട്ടോ പോയി. " മ‌ുല്ല സങ്കടപ്പെട്ട‌ു. പക്ഷേ ഈ മഴ പെയ്യേണ്ടത് അത്യാവശ്യമല്ല.. നമ‌ുക്ക് വെള്ളമൊഴിക്കാന‌ും നമ്മ‌ുടെ ദാഹമകറ്റാന‌ും ഇപ്പോൾ ആര‌ും ഇല്ല", റോസ പറഞ്ഞ‌ു. നമ‌ുക്ക് ആവശ്യമ‌ുള്ള വെള്ളം കിട്ടിക്കഴിഞ്ഞല്ലോ.. എന്നാ‌ല‌ും വേനൽ എത്തിയാൽ.. ത‌ുമ്പ ദീർഘനിശ്വാസം വിട്ട‌ുകൊണ്ട് റോസയെ നോക്കി.

റോസ : ഇപ്പോഴ‌ും അവൻ നമ്മളെ എല്ലാവരേയ‌ും ഓർക്ക‍ുന്ന‍ുണ്ടാക‌ുമല്ലേ.

ത‌ുളസി : ഓർക്കാതിരിക്കില്ല,,, അവന് നമ്മളെ അത്രമാത്രം ഇഷ്ടമായിര‌ുന്ന‌ു. എന്ത് സ്‌നേബത്തോടെയാണ് അവൻ നമ്മളെയെല്ലാം പരിപാലിച്ചിര‌ുന്നത്.

മ‌ുല്ല : ഇത് എന്റെ അവസാനത്തെ പ‌ൂക്കാലമാണെന്നാണ് തോന്ന‌ുന്നത്. അട‌ുത്ത വേനലിൽ ഞാൻ ഉണ്ടാകണമെന്നില്ല.

പാട്ട‌ുമായി പാടിനടന്ന അവൻ അവ‌യെ ഒത്തിരി സ്‌നേഹിച്ച‌ു...പരിചരിച്ച‌ു. ചന്ത‌ുവിന്റെ ക‌ുട‌ുംബം സാമ്പത്തികമായി നല്ല നിലയിലായിരർുന്നില്ല. അവർക്ക് ആ വീട് വിൽക്കേണ്ടി വന്ന‌ു. ചന്ത‌ു വളരെ വിഷമത്തേടെ ആ വീട് വിട്ടിറങ്ങി. ടെടികൾക്ക‌ും സങ്കടം സഹിക്കാനായില്ല. ചെടികള‌ും അവനെ അത്രയ്‌ക്ക് സ്‌നേഹിച്ചിര‌ുന്ന‌ു. അവ പൂക്കൾ വീഴ്‌ത്തി അവനെ തൊടാൻ ശ്രമിച്ചെങ്കില‌ും നടന്നില്ല. അവൻ അച്ഛന‌ുമമ്മയ്‌ക്ക‌കമൊപ്പം നടന്നകന്ന‌ു. അതിന‌ു ശേഷം ആ വീട്ടിൽ താമസത്തിന് വന്നവർ ചെടികളെ പരിപാലിച്ചില്ല. പ‌ൂക്കൾ കൊഴിഞ്ഞ‌ു, ഇലകൾ വാടി, ചെടികൾ ശോഷിച്ച‌ു. ത‌ുമ്പികള‌ും പ‌ൂമ്പാറ്റകള‌ും എങ്ങോ പോയ് മറഞ്ഞ‌ു. നാള‌ുകൾ കടന്ന‌ു പോയി. ചെടികൾ ദാഹിച്ചു വലഞ്ഞ‌ു. അവ വാടി കരിഞ്ഞ‌ു. അവസാന ശ്വാസത്തില‌ും അവര‌ുടെ പ്രതീക്ഷ പടികടന്നെത്ത‌ുന്ന ചന്ത‌ുവായിര‌ുന്ന‌ു..........


നന്ദന
6C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]