സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/അതിജീവനത്തിൽനിന്ന് പുനർജീവനത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിൽനിന്ന് പുനർജീവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിൽനിന്ന് പുനർജീവനത്തിലേക്ക്.....

പോയ വർഷങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം ദുരന്തങ്ങളുടെ വർഷങ്ങളായിരുന്നു. പ്രളയവും, ഉരുൾപൊട്ടലും, പേമാരിയും,നിപ്പയും ഇന്നിതാ കോറോണയും.ഈ ദുരിതങ്ങൾ ഓരോന്നും വ്യക്തിപരമായും സാമ്പത്തികമായും സാമൂഹികമായും നമ്മെ ഏറെ പ്രതിസന്ധിയിലാഴ്ത്തുന്നു. നിനച്ചിരിക്കാതെ കടന്നു വന്ന പ്രളയത്തിൽ മലയാളക്കര ഒരു ദ്വീപുപോലെ ഒറ്റപ്പെട്ടപ്പോൾ പ്രതീക്ഷയുടെ തോണിയേറി,മുക്കുവരും നിശ്ചയദാർഢ്യമുള്ള യുവതലമുറയും ഭരണാധികാരികളും അയൽ സംസ്ഥാനങ്ങളുമെല്ലാം ചേർന്ന് നമ്മെ പ്രത്യാശയുടെ തീരത്തണച്ചു.വയനാടും ഇടുക്കിയും ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ പകച്ചുപോയപ്പോൾ സഹായഹസ്തവുമായി അനേകം സുമനസ്സുകൾ അവർക്ക് ധൈര്യം പകർന്നു.ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിലെ കോഴിക്കോട് നിപ്പാ വൈറസ് പടർത്തിയ ഭീതിയിൽ നാം തളർണപോൾ ആരോഗ്യവകുപ്പും ഭരണാധികാരികളും ഉണർന്നു പ്രവർത്തിച്ച് അതിനെ നിയന്ത്രണവിധേയമാക്കാനും നിർമ്മാർജ്ജനം ചെയ്യാനും കഴിഞ്ഞു. ഇപ്പോൾ കൊറോണ വൈറസ് എന്ന മഹാമാരിയുടെ ആക്രമണത്തിൽ ലോകമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധ പ്രവർത്തങ്ങളിലൂടെ ഭാരതവും പ്രത്യേകിച്ച് കൊച്ചു കേരളവും ലോകശ്രദ്ധ കീഴടക്കിയിരിക്കുന്നു.

ഓരോ ദുരന്തവും അനേകായിരങ്ങളെ കൊന്നൊടുക്കുമ്പോൾ ശേഷിക്കുന്നവർക്ക് ഒറ്റപ്പെടലിന്റേയും നഷ്ടപ്പെടലിന്റേയും നൊമ്പരങ്ങൾ നൽകുന്നു.എങ്കിലും ഒന്നോർക്കുക,ദുരന്തമുഖത്തുനിന്നും കരകയറാൻ അതിജീവനത്തിന്റെ അനേകം വാതിലുകൾ തുറന്നുവന്നില്ലേ.... ഓരോ ദുരന്തവും നമുക്ക് ഒത്തിരി പാഠങ്ങൾ നൽകിയാണ് കടന്നുപോകുന്നത്.അതിനാൽഅതിജീവനത്തിൽനിന്ന് പുനർജീവനത്തിലേക്ക് നാം ഉയർന്നില്ലെങ്കിൽ ഇനിയും അനേകം ദുരന്തങ്ങൾ വരുംതലമുറ അനുഭവിക്കേണ്ടിവരും.

പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും നമുക്കുകഴിയണം...ജാതിമതവർണ്ണവേർതിരിവില്ലാതെ പരസ്പരം കരുതാനും പങ്കുവയ്ക്കാനും നമുക്കാവണം.വ്യക്തിശുചിത്വം മാത്രമല്ല,പരിസരശുചിത്വവും നമ്മുടെ കടമയാണെന്ന ബോധ്യത്തിൽ നാം വളരണം. മനുഷ്യരെമാത്രമല്ല,പ്രകൃതിയിലെ മറ്റു ജീവജാലങ്ങളേയും കരുതാനും സ്നേഹിക്കാനും നമുക്ക് കഴിയണം.ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങൾക്കുള്ളിൽ നാം ഒതുങ്ങി ജീവിക്കുമ്പോൾ ഭാവിയിൽ അനാവശ്യ ആർഭാടങ്ങളും ആഘോഷങ്ങളും യാത്രകളും നമ്മുക്ക് ഒഴിവാക്കാനാവില്ലെ..... അങ്ങനെ നല്ലൊരു നാളേക്കായി.... അതിജീവനത്തിന്റെ പാഠങ്ങൾ ജീവിതത്തിലേക്ക് നമ്മെ കൈ പിടിച്ചുയർത്തട്ടെ.

മെറിൻ ബെന്ന മാത്യു
9 B സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം